Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍-പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍

Brazil And Portugal
ഡര്‍ബന്‍: അട്ടിമറികള്‍ക്കൊന്നും ഇടം കൊടുക്കാതെ മരണഗ്രൂപ്പില്‍ നിന്നും പോര്‍ച്ചുഗലും അടുത്ത റൗണ്ടിലേക്ക്. മരണഗ്രൂപ്പെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ ബ്രസീലുമായി സമനില നേടിയാണ് പോര്‍ച്ചുഗല്‍ രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്.

മത്സരം ഗോള്‍ മയമാവുമെന്ന് പ്രതീക്ഷിച്ചെത്തുന്നവരെ നിരാശപ്പെടുത്തുന്ന കളിയായിരുന്നു ഇരു ടീമുകളും പുറത്തെടുത്ത്. ഒറ്റപ്പെട്ട ചില നീക്കങ്ങളൊഴിച്ചാല്‍ ഗോള്‍ നേടാനുള്ള കാര്യമായ ശ്രമങ്ങളൊന്നും ഇരു ടീമുകളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഏഴ് പോയന്റുമായി മഞ്ഞപ്പട ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ പോര്‍ച്ചുഗല്‍ അഞ്ച്‌പോയന്റോടെ രണ്ടാമതെത്തി.

മത്സരം സമനിലയിലായതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ജി ഗ്രൂപ്പില്‍ ഐവറി കോസ്റ്റ് 3-0ന് ഉത്തരകൊറിയയെ തോല്പിച്ചെങ്കിലും നാലു പോയന്റോടെ മൂന്നാം സ്ഥാനത്തെത്താനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഒരു പോയന്റു പോലും നേടാനാവാതെയാണ് ഉത്തരകൊറിയ തിരികെ പോകുന്നത്.

ജയിച്ചാല്‍ ബ്രസീലിനെ പിന്തള്ളി പോര്‍ച്ചുഗലിന് ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പറങ്കിപ്പടയുടെ ആക്രമണങ്ങള്‍ ബ്രസീല്‍ പ്രതിരോധനിരയില്‍ തട്ടിത്തകരുകയായിരുന്നു.

ആദ്യപകുതിയില്‍ ഇരുടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തോടെ റഫറി ബെനീറ്റോ അര്‍ച്ചുണ്ടിയക്ക് മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കാന്‍ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. ആദ്യപകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പകുതി താരതമ്യേന ശാന്തമായിരുന്നു. ഒന്നാം പകുതിയില്‍ ബ്രസീല്‍ നേരിയ മുന്‍തൂക്കം നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ എതിര്‍ ടീമാണ് മികച്ച കളി പുറത്തെടുത്തത്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+