Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ലൈന്‍ ടെക്‌നോളജിക്ക് അംഗീകാരം

Football
ദുബായ്: രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ ഫിഫയുടെ അനുമതി. 2014ല്‍ ബ്രസിലീല്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലും 2013ല്‍ ബ്രസീലില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിലും ഇതുപയോഗിക്കാന്‍ ഫിഫ അനുമതി നല്‍കി.

ജൂണ്‍ രണ്ടിന് വെംബഌയില്‍ ഇംഗഌും ബെല്‍ജിയവും തമ്മില്‍ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിലാകും ഹോക്ക് ഐ സംവിധാനത്തോടെ ഗോള്‍ ലൈന്‍ ടെക്‌നോളജി പരീക്ഷിക്കുമെന്ന് ഫിഫ പ്രസിഡണ്ട് സെപ് ബ്ലാറ്റര്‍ പറഞ്ഞു. ഗോള്‍ ലൈന്‍ ടെക്‌നോളജിയോടൊപ്പം വീഡിയോ ടെക്‌നോളജിയും അത്യാവശ്യമാണെന്ന് ബ്ലാറ്റര്‍ പറഞ്ഞു.

പന്ത് ഗോള്‍ വര കടന്നോയെന്ന് സാങ്കേതിക സഹായത്തോടെ നിര്‍ണയിക്കുന്നതാണ് ഗോള്‍ ലൈന്‍ ടെക്‌നോളജി(ജിഎല്‍ടി). കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിക്കെതിരെ ഇംഗഌിന്റെ ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഷോട്ട്, ക്രോസ് ബാറില്‍ തട്ടി ഗോള്‍ വരയ്ക്കുള്ളില്‍ വീണ ശേഷം പുറത്തേക്ക് പോയിരുന്നു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. ഇതോടെയാണ് രാജ്യാന്തര ഫുട്‌ബോളില്‍ ഗോള്‍ ലൈന്‍ ടെക്‌നോളജി വേണമെന്ന ആവശ്യം ശക്തമായത്. ഇതോടൊപ്പം റഫറിമാര്‍ക്ക് ഉത്തേജക മരുന്നു പരിശോധന നിര്‍ബന്ധമാക്കാനും ഫിഫ തീരുമാനിച്ചു.

Story first published: Wednesday, February 20, 2013, 17:01 [IST]
Other articles published on Feb 20, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+