Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജബുലാനി മാറ്റില്ലെന്ന് ഫിഫ അധികൃതര്‍

Jbualni
ജൊഹന്നാസ്ബര്‍ഗ്: ആഫ്രിക്കയില്‍ ലോകകപ്പ് മാമാങ്കം തുടങ്ങിയദിവസം തന്നെ ജബുലാനിയെന്ന വാക്കും വാര്‍ത്തയില്‍ നിറഞ്ഞതാണ്. കളിമാമാങ്കത്തിനുപയോഗിക്കുന്ന ജബുലാനി പന്ത് പ്രമുഖ സ്‌പോര്‍ട്്‌സ ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പന്തിനെക്കുറിച്ച് നിറയെ പരാതികളാണ് കളിക്കാരും കോച്ചുമാരുംവരെ പരാതി ഉന്നയിച്ചിട്ടുണ്ട്. പന്ത് കാല്‍കൊണ്ട് തൊടുമ്പേഴേയ്ക്കും ഉയര്‍ന്നുപൊങ്ങുന്നുവെന്നതാണ് പ്രധാന പരാതി. എന്നാല്‍ ഇതൊന്നും കേട്ട് ഫിഫ അധികൃതര്‍ അനങ്ങിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നു, പന്തിന് പ്രശ്‌നമുണ്ടാകാമെന്ന് എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നും അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

പക്ഷേ ലോകകപ്പ് തീരുന്നതുവരെ വിവാദങ്ങള്‍ക്കോ ജബുലാനി പിന്‍വലിക്കാനോ ഞങ്ങളില്ല- എന്നാണ് അധികൃതര്‍ പറയുന്നത്. ഫിഫ അധികൃതര്‍ ജബുലാനിയെപ്പറ്റിയുള്ള നീണ്ട മൗനം മുറിച്ചുകൊണ്ട് പറയുന്നു. പരാതികളൊന്നും കേള്‍ക്കാതിരിക്കാന്‍ മാത്രം ബധിരരല്ല ഫിഫയിലുള്ളത് എന്നാണ് ഫിഫയുടെ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ കഴിഞ്ഞദിവസം പറഞ്ഞത്.

ലോകകപ്പിനുശേഷം കോച്ചുമാരും കളിക്കാരുമായി പന്തിനെപ്പറ്റി സംസാരിക്കും. നിര്‍മ്മാതാക്കളായ അഡിഡാസിനെ പരാതികള്‍ അറിയിക്കുകയും ചെയ്യും. പന്തിന്റെ വലിപ്പം, ഭാരം എന്നിവയെക്കുറിച്ച് കൃത്യമായ നിയമങ്ങളുണ്ട്. ഇവ ജബുലാനി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതാണെന്ന് ജെറോം പറഞ്ഞു.

ജോഹന്നാസ്ബര്‍ഗ് സമുദ്രനിരപ്പിനേക്കാള്‍ 1700 മീറ്റര്‍ ഉയരത്തിലായതിനാല്‍ സദാ കാറ്റുണ്ട്. അവിടെ ജബുലാനി കൂടുതല്‍ കുഴപ്പക്കാരനായി മാറുന്നു എന്നാണ് കളിക്കാരുടെ പരാതി. പെനാല്‍റ്റി ക്വിക്കുകളില്‍ ജബുലാനിയെ നിയന്ത്രിക്കാന്‍ ഗോള്‍കീപ്പര്‍മാര്‍ സര്‍വഅടവും പുറത്തിറക്കുന്നുവെന്നും കോച്ചുമാര്‍ പരാതിപ്പെടുന്നു.

1970 മുതല്‍ ലോകകപ്പിന് പന്ത് നിര്‍മ്മിച്ചുനല്‍കുന്നത് അഡിഡാസാണ്. കരാര്‍ 2014 വരെ തുടരുകയും ചെയ്യും. പന്തിന് യാതൊരു കുഴപ്പവുമില്ലെന്നും ടൂര്‍ണമെന്റിനുമുമ്പ് കളിക്കാര്‍ക്ക് ജബുലാനി പരിശോധനയ്ക്ക് നല്‍കിയതാണെന്നും കമ്പനി പറയുന്നു.

പന്ത് പരിശോധിച്ച ശാസ്ത്രജ്ഞര്‍ പറയുന്നതും ഇതുതന്നെ പന്തിന് യാതൊരു കുഴപ്പവും ഇല്ല വേണ്ടത്ര കരുത്തുള്ള പന്താണ് ജബുലാനിയെന്ന്

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+