Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററില്‍ നിന്നും ഫെര്‍ഗൂസന്‍ വിടവാങ്ങുന്നു

ലണ്ടന്‍: ലോക ഫുട്‌ബോള്‍ പരിശീലകര്‍ക്കിടയില്‍ ഇതിഹാസ സമാനമായ സ്ഥാനത്തിനുടമയായ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ നീണ്ട 26 വര്‍ഷ പരിശീലന കാലത്തിനൊടുവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും വിടവാങ്ങുന്നു. മെയ് 19ന് നടക്കുന്ന സീസണിലെ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ പരിശീലന സ്ഥാനത്തു നിന്നും വിരമിക്കുമെന്നാണ് ഫെര്‍ഗൂസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിശീലന സ്ഥാനത്തു നിന്ന് വിരമിച്ചാലും ക്ലബ്ബിന്റെ ഡയറക്ടര്‍മാരിലൊരാളായി ഈ സ്‌കോട്ട്‌ലന്റുകാരന്‍ തുടരും.

1986 നവംബര്‍ 6ന് മാഞ്ചസ്റ്ററിലേക്ക് പ്രവേശിച്ച ഫെര്‍ഗൂസന്‍ ക്ലബ്ബിനു നേടി കൊടുത്ത അംഗീകാരങ്ങള്‍ ചെറുതൊന്നുമല്ല. 20 വര്‍ഷത്തിനിടയില്‍ 13 തവണ ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിനെ ലീഗ് കിരീടമണിയിച്ചു. 26 വര്‍ഷത്തിനു ശേഷം 1993ല്‍ ലീഗ് ജേതാക്കളായും 1999ലും 2008ലും ചാമ്പ്യന്‍സ് ലീഗിലേക്കും ക്ലബ്ബിനെ എത്തിച്ചത് അലക്‌സ് ഫെര്‍ഗൂസനെന്ന പരിശീലകന്റെ പ്രയത്‌നം ഒന്നുമാത്രമാണ്.

Alex Ferguson

വെറുമൊരു ടീം എന്നതിലുപരി ക്ലബ്ബിനെ ഒരു ആഗോള ബ്രാന്റ് എന്ന നിലയിലേക്ക് വളര്‍ത്തിയതാണ് ഫെര്‍ഗൂസന്റെ ഏറ്റവും വലിയ സംഭാവന. ടീമിനെയല്ല, ക്ലബ്ബിനെയാണ് വാര്‍ത്തെടുക്കേണ്ടതെന്ന ബോബി ചാള്‍ട്ടന്റെ നിര്‍ദ്ദേശമാണ് താന്‍ പാലിച്ചതെന്ന് വിരമിക്കല്‍ സന്ദേശത്തില്‍ ഫെര്‍ഗൂസന്‍ അനുസ്മരിച്ചു.

ആരോഗ്യകരമായ കാരണങ്ങള്‍ക്കൊണ്ടാണ് അപ്രതീക്ഷിതമായ ഒരു വിരമിക്കല്‍ പ്രഖ്യാപനമെന്നാണ് സൂചന. 2004ല്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചതു മുതല്‍ ആരോഗ്യകാര്യങ്ങളില്‍ കടുത്ത ശ്രദ്ധ പുലര്‍ത്തുന്ന ഫെര്‍ഗൂസന് ഓഗസ്തില്‍ ഇടുപ്പിന് സര്‍ജറി നടത്താനുണ്ടെന്നതും തീരുമാനത്തിന് വഴിയൊരുക്കിയതായി കരുതുന്നു. എവര്‍ട്ടന്‍ കോച്ച് ഡേവിഡ് മോയസ് മാഞ്ചസ്റ്റാര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകനായി സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.

Story first published: Thursday, May 9, 2013, 14:33 [IST]
Other articles published on May 9, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+