Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ഉക്രെയ്‌നിനെതിരേ

ഡൊണെസ്‌ക്: യൂറോകപ്പിന്റെ അവസാന ഗ്രൂപ്പ് തല മത്സരത്തില്‍ ഇംഗ്ലണ്ട് ഉക്രെയ്‌നുമായും ഫ്രാന്‍സ് സ്വീഡനുമായും ഏറ്റുമുട്ടും. രാത്രി 12.15ന് ആരംഭിക്കുന്ന മത്സരങ്ങള്‍ നിയോ സ്‌പോര്‍ട്‌സാണ് സംപ്രേഷണം ചെയ്യുന്നത്.

Euro Group D

കരുത്തരായ ഇംഗ്ലണ്ടും ഫ്രാന്‍സും ക്വാര്‍ട്ടര്‍ തേടിയിറങ്ങുന്നുവെന്നതു തന്നെയാണ് മത്സരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ആതിഥേയരാജ്യമായ ഉക്രെയ്‌നിനെ നേരിടുന്നത്. ഫ്രാന്‍സിനെതിരായ ആദ്യകളിയിലെ നിരാശാജനകമായ 11ന്റെ സമനിലയ്ക്കു ശേഷം സ്വീഡനെതിരേ ഫോം വീണ്ടെടുത്ത ഇംഗ്ലണ്ട് ഇന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

അത്യധികം ആവേശകരമായ മല്‍സരത്തില്‍ സ്വീഡനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് മുട്ടുകുത്തിച്ചത്. അമിത പ്രതിരോധശൈലിയെത്തുടര്‍ന്ന് ഫ്രാന്‍സിനെതിരായ ആദ്യ കളിയില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന ഇംഗ്ലണ്ട് തങ്ങള്‍ക്ക് ആക്രമിച്ചുകളിക്കാനുമറിയാമെന്ന് സ്വീഡനെതിരേ തെളിയിച്ചിരുന്നു.

എന്നാല്‍ ആദ്യമല്‍സരത്തില്‍ സ്വീഡനെ 21ന് അട്ടിമറിച്ച് ടൂര്‍ണമെന്റില്‍ അരങ്ങേറിയ ഉക്രെയ്ന്‍ ഫ്രാന്‍സിനോട് 02നു പരാജയപ്പെട്ട ശേഷമാണ് ഇന്ന് ഇംഗ്ലണ്ടിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ നേരിടുന്നത്. നാലു പോയിന്റ് വീതം നേടി ഫ്രാന്‍സും ഇംഗ്ലണ്ടുമാണ് ഗ്രൂപ്പില്‍ തലപ്പത്തുള്ളത്. മൂന്നു പോയിന്റുള്ള ഉക്രെയ്ന്‍ മൂന്നാംസ്ഥാനത്തുണ്ട്. കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ സ്വീഡന്‍ നേരത്ത തന്നെ പുറത്തായിക്കഴിഞ്ഞു.

ഉക്രെയ്‌നെതിരേ ഇന്നു സമനില വഴങ്ങിയാലും ഇംഗ്ലണ്ടിനു ക്വാര്‍ട്ടറിലേക്കു മുന്നേറാം. എന്നാല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ ഉക്രെയ്ന്‍ ക്വാര്‍ട്ടറിലെത്തും. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഫ്രാന്‍സ് സ്വീഡനെ പരാജയപ്പെടുത്തിയാല്‍ ഫ്രാന്‍സ് ഒന്നാംസ്ഥാനക്കാരായും ഉക്രെയ്ന്‍ രണ്ടാംസ്ഥാനക്കാരായും ക്വാര്‍ട്ടറിലെത്തും. അതുകൊണ്ട് തന്നെ ഇന്ന് ഉക്രെയ്‌നെതിരേ പരാജയം നേരിട്ടാല്‍ ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അവതാളത്തിലാവും. ഇന്ന് ഉക്രെയ്‌നോട് തോറ്റാലും ഫ്രാന്‍സിനെ സ്വീഡന്‍ അട്ടിമറിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന് നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഉക്രെയ്‌ന് ആറും ഫ്രാന്‍സിനും ഇംഗ്ലണ്ടിനും നാലും പോയിന്റാണുണ്ടാവുക. മികച്ച ഉക്രെയ്‌നൊപ്പം മികച്ച ഗോള്‍ശരാശരിയുള്ള ഒരു ടീം ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കും.

വിലക്കിനെത്തുടര്‍ന്ന് യൂറോയിലെ ആദ്യ രണ്ടു മല്‍സരങ്ങളും നഷ്ടമായ സൂപ്പര്‍ താരം വെയ്ന്‍ റൂണി ഇന്ന് ഇംഗ്ലീഷ് ടീമില്‍ തിരിച്ചെത്തും. ആന്‍ഡ്രു കരോളിനാവും സ്ഥാനം നഷ്ടമാവുക. റൂണിക്കൊപ്പം ഡാനി വെല്‍ബെക്കാവും ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍പിടിക്കുക.
അതേസമയം, കാല്‍മുട്ടിനു പരിക്കേറ്റ ക്യാപ്റ്റനും വെറ്ററന്‍ സ്‌െ്രെടക്കറുമായ ആന്ദ്രെ ഷെവ്‌ചെങ്കോ ഉക്രെയ്ന്‍ ടീമിലുണ്ടാവില്ലെന്നാണ് സൂചന. ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കില്‍ മാത്രമേ ഷെവ പ്ലെയിങ് ഇലവനിലുണ്ടാവുകയുള്ളൂ.

Story first published: Tuesday, June 19, 2012, 14:23 [IST]
Other articles published on Jun 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+