
റൂണിയുടെ മൈതാനത്തിലെ പെരുമാറ്റത്തെ യൂറോപ്പ്യന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന യുവേഫ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത് ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം വ്യാഴാഴ്ചയുണ്ടാവുമെന്നാണ് കരുതുന്നത്.
ഒരു മല്‍സരത്തില്‍ മാത്രം വിലക്കിയാല്‍ ഇംഗ്ലണ്ട് ടീമിനു വലിയ പ്രശ്‌നമില്ല. പക്ഷേ, മൂന്നു മല്‍സരങ്ങളില്‍ വിലക്കുകയാണെങ്കില്‍ പോളണ്ടിനും ഉക്രെയ്‌നിനുമെതിരേയുള്ള നിര്‍ണായകഗ്രൂപ്പ് മല്‍സരങ്ങളില്‍ റൂണിയില്ലാതെ ഇംഗ്ലണ്ടിന് കളത്തിലിറങ്ങേണ്ടി വരും.
ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന് രണ്ടാം റൗണ്ട് ഉറപ്പാക്കണമെങ്കില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കേണ്ടി വരുമെന്ന ആശങ്ക ഇതോടെ ആരാധകര്‍ക്കിടയില്‍ സജീവമായി.