Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ന് ആരു ജയിക്കും? സ്‌പെയിന്‍, അതോ ഫ്രാന്‍സോ?

Spain-France
രാത്രി 12.15ന് നിയോ പ്രൈമില്‍ തദ്‌സമയം

ഡൊണെസ്‌ക്: യൂറോ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനും മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സും ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കും.

ഗ്രൂപ്പ് സിയില്‍ നിന്ന് ജേതാക്കളായാണ് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ കടന്നത്. എന്നാല്‍ ഗ്രൂപ്പ് ഡിയില്‍ രണ്ടാംസ്ഥാനക്കാരായിട്ടായിരുന്നു ഫ്രഞ്ച് പടയുടെ വരവ്്. പരാജയമറിയാതെ യൂറോയ്‌ക്കെത്തിയിട്ടും യോഗ്യതാറൗണ്ടിന്റെ പ്രകടനത്തിന്റെ ഏഴയലത്തെത്താന്‍ പോലും സ്‌പെയിനിനു സാധിക്കുന്നില്ലെന്നതാണ് ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മുന്‍ ജേതാക്കളായ ഇറ്റലിയുമായി 1-1ന്റെ സമനിലയോടെയാണ് സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. രണ്ടാമത്തെ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ 4-0ന് മുക്കി ചെമ്പട അക്കൗണ്ട് തുറന്നു. അവസാന കളിയില്‍ കരുത്തരായ ക്രൊയേഷ്യക്കെതിരേ 1-0നു വിജയിച്ചെങ്കിലും ജയത്തിനായി സ്‌പെയിനിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവന്നു.

അതേസമയം, കോച്ച് ലോറെന്റ് ബ്ലാങ്ക് പരിശീലകനായ ശേഷം മിന്നുന്ന ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിന് ഉജ്വല പ്രകടനം നടത്തിയിട്ടും ആദ്യ കളിയില്‍ ഇംഗ്ലണ്ടുമായി 1-1ന്റെ സമനിലയില്‍ പിരിയേണ്ടിവന്നു. രണ്ടാമത്തെ മല്‍സരത്തില്‍ ഉക്രെയ്‌നെ 2-0ന് തകര്‍ത്ത് ഫ്രാന്‍സ് ആരാധകരെ സന്തോഷിപ്പിച്ചു. എന്നാല്‍ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ സ്വീഡനോട് 0-2ന്റെ അട്ടിമറിത്തോല്‍വിയേറ്റുവാങ്ങി.

സ്‌പെയിനിനെ സംബന്ധിച്ച് സന്തോഷിപ്പിക്കുന്ന 2006 ഒക്ടോബറിനു ശേഷം സ്‌പെയിന്‍ അന്താരാഷ്ട്ര മല്‍സരങ്ങളിലൊന്നും പരാജയപ്പെട്ടിട്ടില്ല. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമിയില്‍ അമേരിക്കയാണ് അവസാനമായി സ്‌പെയിനിനെ തോല്‍പ്പിച്ചത്. അതേ സമയം അപരാജിതരായി 23 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഫ്രാന്‍സിന് നേരിട്ട ആദ്യ തോല്‍വിയായിരുന്നു യൂറോയുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ സ്വീഡനെതിരേയുള്ളത്.

2006ലെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് സ്‌പെയിനിനെ പരാജയപ്പെടുത്തിയിരുന്നു. ഫ്രാന്‍സിനു വേണ്ടി അവസാനമായി കളിച്ച നാലു അന്താരാഷ്ട്ര മല്‍സരങ്ങളിലും സ്‌ട്രൈക്കര്‍ കരിം ബെന്‍സെമയ്ക്കു ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് കോച്ചായ ലോറെന്റ് പങ്കാളിയാവുന്ന അഞ്ചാമത്തെ യൂറോ കപ്പാണ് ഇത്. നേരത്തേ നാലു തവണയും അദ്ദേഹം താരമായാണ് സാന്നിധ്യമറിയിച്ചത്.

സാധ്യതാടീം
സ്‌പെയിന്‍: കസിയസ്, അര്‍ബെലോവ, റാമോസ്, പിക്വെ, ആല്‍ബ, ബുസ്‌ക്വെറ്റ്‌സ്, അലോന്‍സോ, ഇനിയേസ്റ്റ, സാവി, സില്‍വ, ടോറസ്.
ഫ്രാന്‍സ്: ലോറിസ്, ഡെബ്യുച്ചി, കോസിയെന്‍ലി, റമി, ക്ലിച്ചി, കബായ്, എംവില്ല, മെനസ്, നസ്‌റി, റിബറി, ബെന്‍സെമ.

Story first published: Saturday, June 23, 2012, 15:04 [IST]
Other articles published on Jun 23, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+