
സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വിയ്യ, ഡിഫന്റര്‍ കാര്‍ലോസ് പുയോള്‍ എന്നിവരെ കൂടാതെയായിരിക്കും സ്‌പെയിന്‍ കളത്തിലിറങ്ങുകയെന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അന്താരാഷ്ട്രടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കഴിയാത്ത ഇറ്റലി തിരിച്ചുവരവിനുള്ള അവസരമായാണ് സ്‌പെയിന്‍ മത്സരത്തെ കാണുന്നത്. സ്ഥിരം ശൈലിയായ 4-3-2-1നു പകരം 3-5-2 എന്ന കോമ്പിനേഷന്‍ പരീക്ഷിക്കാനായിരിക്കും ഇറ്റലി ശ്രമിക്കുക.
ഇരുടീമുകളും ഇതുവരെ 29 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ സ്‌പെയിനിന് എട്ടു ജയവും 10 തോല്‍വിയും 11 സമനിലയുമാണുള്ളത്. 2008ലെ യൂറോ ക്വാര്‍ട്ടറില്‍ ഇറ്റലിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താന്‍ സ്‌പെയിന്‍ അവസാന നാലില്‍ ഇടം കണ്ടെത്തിയത്.
യോഗ്യതാ റൗണ്ടില്‍ ആറുഗോളുകള്‍ നേടിയ കസ്സാനോയാണ് ഇറ്റലി നിരയില്‍ ശ്രദ്ധിക്കേണ്ട താരം. എസി മിലാന്‍ താരത്തിനു തിളങ്ങാന്‍ സാധിച്ചാല്‍ ഏത് വമ്പന്‍നിരയെയും അട്ടിമറിക്കാന്‍ ഇറ്റലിക്കാവും. കാരണം ടീമിന്റെ ഏറ്റവും വലിയ പോരായ്മ സ്‌കോറിങിലാണ്.
അയര്‍ലാന്‍ഡിനെതിരേയുള്ള മത്സരത്തില്‍ പ്രതിരോധതാരം വെഡ്രന്‍ കോര്‍ലുക ഇറങ്ങുമെന്നതാണ് ക്രോയേഷ്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യം. പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നു പിന്‍മാറിയ ഇവിക ഓലിച്ചിന്റെ അഭാവത്തിലുള്ള നിരാശ ഇതോടെ ഒരു പരിധിവരെ മാറികിട്ടും.