For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ 2012: ജര്‍മനി പറങ്കികള്‍ക്കെതിരേ

Euro 2012 Group B
ലിവ്: യൂറോ കപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് ബിയില്‍ മൂന്നു തവണ ചാംപ്യന്‍മാരായ ജര്‍മനി കന്നിക്കിരീടം ലക്ഷ്യമിടുന്ന പോര്‍ച്ചുഗലുമായി മാറ്റുരയ്ക്കും. കഴിഞ്ഞ യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ജര്‍മനിയോടേറ്റ തോല്‍വിക്കു കണക്കു ചോദിക്കാന്‍ കൂടിയായിരിക്കും പോര്‍ച്ചുഗലിന്റെ പോരാട്ടം. രാത്രി 12.15ന് ലിവ് ന്യൂ സ്‌റ്റേഡിയത്തിലാണ് മത്സരം. ക്രാക്കിവില്‍ രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹോളണ്ടും ഡെന്മാര്‍ക്കും കളത്തിലിറങ്ങും. മത്സരങ്ങള്‍ നിയോ പ്രൈമില്‍ തത്സമയം കാണാം.

നിര്‍ണായക മത്സരമായതിനാല്‍ ഏറ്റവും മികച്ച താരങ്ങളുമായിട്ടായിരിക്കും ഇരുടീമും കളിക്കാനിറങ്ങുക. പ്ലേമേക്കര്‍ ഷ്വാന്‍സ്‌റ്റൈഗര്‍ ഏറെ നാളത്തെ വിശ്രമത്തിനുശേഷം കളത്തിലിറങ്ങുമെന്നത് ജര്‍മനിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയായിരിക്കും പറങ്കികളുടെ ആക്രമണത്തിന് നേതൃത്വം നല്‍കുക.

യൂറോ കപ്പിനു മുന്നോടിയായി കളിച്ച അഞ്ചു മല്‍സരങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജര്‍മനിക്കു ജയിക്കാനായിട്ടുള്ളൂ. 2008ലെ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ 3-2നു തോല്‍പ്പിച്ചാണ് ജര്‍മനി ഫൈനലിലെത്തിയത്. കലാശപ്പോരില്‍ സ്‌പെയിനിനോട് 0-1ന് ജര്‍മനി തോല്‍ക്കുകയായിരുന്നു. സ്‌പെയിനിനെക്കൂടാതെ യൂറോ യോഗ്യതാറൗണ്ടില്‍ മുഴുവന്‍ മത്സരങ്ങളിലും വിജയിച്ച ഏക ടീമാണ് ജര്‍മനി. യോഗ്യതാറൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ ടീമാണ് ജര്‍മനി (34).

കഴിഞ്ഞ ആറു മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. 17ാം തവണയാണ് പോര്‍ച്ചുഗലും ജര്‍മനിയും നേര്‍ക്കുനേര്‍ വരുന്നത്. എട്ടെണ്ണത്തില്‍ ജര്‍മനി ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പോര്‍ച്ചുഗല്‍ വെന്നിക്കൊടി നാട്ടി. അഞ്ചു മല്‍സരങ്ങള്‍ സമനിലയിലാവുകയായിരുന്നു.

യൂറോ കപ്പിനു മുന്നോടിയായി കളിച്ച ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഹോളണ്ടിന് ജയിക്കാനായത്. എന്നാല്‍, ഡെന്‍മാര്‍ക്കിനെതിരേ അവസാനമായി കളിച്ചപ്പോള്‍ ജയം ഹോളണ്ടിനായിരുന്നു. അതേസമയം, അവസാനം കളിച്ച എട്ടു മല്‍സരങ്ങളില്‍ ആറിലും ജയിച്ചാണ് ഡെന്‍മാര്‍ക്കിന്റെ വരവ്. 45 വര്‍ഷം മുമ്പാണ് ഡച്ച് ടീമിനെ അവസാനമായി തോല്‍പ്പിക്കാനായത് എന്നത് ഡാനിഷ് ടീമിന് തിരിച്ചടിയാണ്. 1967 യൂറോ കപ്പിലാണ് അവര്‍ അവസാനമായി ഹോളണ്ടിനെ വീഴ്ത്തിയത്.

Story first published: Saturday, June 9, 2012, 13:13 [IST]
Other articles published on Jun 9, 2012
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+