Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിക്ക് ജയം, ഹോളണ്ടിനു തോല്‍വി

Germany
ലിവ്: യൂറോ 2012ലെ ആദ്യ അട്ടിമറി വിജയം പിറന്നു. കരുത്തരായ ഹോളണ്ടിനെ ഡെന്‍മാര്‍ക്ക് മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ മരണഗ്രൂപ്പില്‍ ജര്‍മനി പോര്‍ച്ചുഗലിനെതിരേ വിജയം കണ്ടു.

ക്രാക്കിവില്‍ നടന്ന ആദ്യമത്സരത്തിന്റെ 24ാം മിനിറ്റില്‍ മിഖായേല്‍ ക്രോന്‍ ഡെഹ്‌ലിയാണ് ഡെന്‍മാര്‍ക്കിനുവേണ്ടി വിജയഗോള്‍ നേടി. ഗോള്‍ വഴങ്ങിയ നെതര്‍ലാന്‍ഡ് ടീം ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. റോബിന്‍ വാന്‍പേഴ്‌സിയും ആര്യന്‍ റോബനും ഉള്‍പ്പെടുന്ന ഡച്ച് ആക്രമണനിരയ്ക്ക് ഒരിക്കലും പോലും ഡെന്മാര്‍ക്ക് ഗോള്‍വല കുലുക്കാനായില്ല. 42ാം മിനിറ്റില്‍ വാന്‍പേഴ്‌സിയുടെ ഗോളെന്നുറച്ച ഷോട്ട് ആന്‍ഡേഴ്‌സണ്‍ തട്ടിയകറ്റുകയായിരുന്നു. ഈ തോല്‍വിയോടെ ജര്‍മനിക്കെതിരേയുള്ള അടുത്ത മത്സരം ഹോളണ്ടിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകും.

പോര്‍ച്ചുഗലിനെതിരേയുള്ള മത്സരത്തിന്റെ 72ാം മിനിറ്റിലാണ് നിര്‍ണായക ഗോള്‍ പിറന്നത്. സമി ഖെദിറയുടെ അളന്നുമുറിച്ച ക്രോസ് ഗോളി റൂയി പട്രിസ്യോയെ കാഴ്ചക്കാരനാക്കി കൊണ്ട് ഗോമസ് ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിടിച്ചുനിര്‍ത്തുന്നതില്‍ ജര്‍മന്‍ പ്രതിരോധനിര വിജയം കണ്ടതാണ് കളിയുടെ ഗതിമാറ്റിയത്.

യൂറോ കപ്പിനു മുന്നോടിയായി കളിച്ച അഞ്ചു മല്‍സരങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജര്‍മനിക്കു ജയിക്കാനായിട്ടുള്ളൂ. 2008ലെ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ 32നു തോല്‍പ്പിച്ചാണ് ജര്‍മനി ഫൈനലിലെത്തിയത്. കലാശപ്പോരില്‍ സ്‌പെയിനിനോട് 01ന് ജര്‍മനി തോല്‍ക്കുകയായിരുന്നു. സ്‌പെയിനിനെക്കൂടാതെ യൂറോ യോഗ്യതാറൗണ്ടില്‍ മുഴുവന്‍ മത്സരങ്ങളിലും വിജയിച്ച ഏക ടീമാണ് ജര്‍മനി.

കഴിഞ്ഞ ആറു മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. 17ാം തവണയാണ് പോര്‍ച്ചുഗലും ജര്‍മനിയും നേര്‍ക്കുനേര്‍ വരുന്നത്. എട്ടെണ്ണത്തില്‍ ജര്‍മനി ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പോര്‍ച്ചുഗല്‍ വെന്നിക്കൊടി നാട്ടി. അഞ്ചു മല്‍സരങ്ങള്‍ സമനിലയിലാവുകയായിരുന്നു.

Story first published: Sunday, June 10, 2012, 10:38 [IST]
Other articles published on Jun 10, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+