Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരണം മണത്ത് ഹോളണ്ടും പോര്‍ച്ചുഗലും

Ronaldo
ക്രാക്കിവ്: യൂറോ 2012ലെ മരണഗ്രൂപ്പ് ഏതെന്ന് ചോദ്യത്തിന് അധികമൊന്നും ആലോചിക്കാതെ എളുപ്പത്തില്‍ മറുപടി പറയാം. ഗ്രൂപ്പ് ബി. ജര്‍മനി-ഡെന്‍മാര്‍ക്ക്, ഹോളണ്ട്-പോര്‍ച്ചുഗല്‍ ടീമുകള്‍ ഞായറാഴ്ച നേര്‍ക്കുനേരെത്തുമ്പോള്‍ മൈതാനത്തിനു തീപിടിക്കുമെന്ന് ചിന്തിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

തോറ്റാല്‍ ഹോളണ്ട്, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കുമെന്നതാണ് ഇതിനു കാരണം. അതേ സമയനം നിലവിലുള്ള റണ്ണറപ്പായ ജര്‍മനിക്ക് ക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതി. രണ്ടു മത്സരവും രാത്രി 12.15നാണ്. ജര്‍മനി-ഡെന്മാര്‍ക്ക് മത്സരം നിയോ സ്‌പോര്‍ട്‌സും ഹോളണ്ട്-പോര്‍ച്ചുഗല്‍ മത്സരം നിയോ പ്രൈമും സംപ്രേഷണം ചെയ്യും.

ഒരു ജയവും ഒരു തോല്‍വിയുമായി പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തും കളിച്ച രണ്ടു മത്സരങ്ങളും ഹോളണ്ട് അവസാന സ്ഥാനത്തുമാണുള്ളത്. ലോകത്ത് ഏറെ ആരാധകരുള്ള ഹോളണ്ട് ടീം അടുത്ത റൗണ്ട് കാണാതെ പുറത്താവുമെന്ന ആശങ്ക സജീവമാണ്. പോര്‍ച്ചുഗലിനെ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിക്കുകയും ജര്‍മനി ഡെന്‍മാര്‍ക്കിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ ഹോളണ്ടിന് ഇനി മുന്നേറാനാവൂ.

അതേ സമയം ഹോളണ്ടിനെ കീഴടക്കാന്‍ സാധിച്ചാല്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും. അതേ സമയം ഡെന്മാര്‍ക്ക് ജര്‍മനി അട്ടിമറിച്ചാല്‍ പോര്‍ച്ചുഗലിന് കണക്കുകളുടെ ദാക്ഷിണ്യം വേണ്ടി വരും. ആദ്യ കളിയില്‍ ഡെന്മാര്‍ക്കിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോളണ്ട് തോറ്റത്. രണ്ടാമത്തെ മത്സരത്തില്‍ 1-2ന് ജര്‍മനിയോടും കീഴടങ്ങി.

കരുത്തരായ ജര്‍മനി ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ 1-0ന് കീഴടക്കിയിരുന്നു. സമനില മാത്രം മതിയെങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടാണ് ജര്‍മനിക്കുള്ളത്. തുടര്‍ച്ചയായി രണ്ടു മഞ്ഞകാര്‍ഡുകള്‍ കണ്ട ഡിഫന്റര്‍ ജെറോം ബോട്ടെങിന് കളത്തിലിറങ്ങാന്‍ കഴിയില്ല. പകരക്കാരനായ ബെനഡിക്ട് ഹോവെഡെസ്, ലാര്‍സ് ബെന്‍ഡര്‍ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ ബൂട്ടണിയാനാണ് സാധ്യത.

ശനിയാഴ്ചത്തെ മത്സരത്തില്‍ കരുത്തരായ റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഗ്രീസും ആതിഥേയരായ പോളണ്ടിനെ 1-0ന് തോല്‍പ്പിച്ച് ചെക്കും ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി. ചെക്കാണ് ഗ്രൂപ്പ് ചാംപ്യന്മാര്‍.

Story first published: Sunday, June 17, 2012, 10:59 [IST]
Other articles published on Jun 17, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+