Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ 2012: ബാരി ഇംഗ്ലണ്ട് ടീമിലില്ല

Gareth Barry
ലണ്ടന്‍: ജരത് ബാരി യൂറോകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലുണ്ടാവില്ലെന്ന് ഉറപ്പായി. അടിവയറിനേറ്റ പരിക്കിനെ തുടര്‍ന്നാണിത്. പകരം ഫില്‍ ജഗില്‍ക്കയെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

നോര്‍വേയ്‌ക്കെതിരേയുള്ള മത്സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട് താരമായി ബാരി കളത്തിലിറങ്ങിയിരുന്നു. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിങിനുശേഷമാണ് ടീം മാനേജ്‌മെന്റ് തീരുമാനം പ്രഖ്യാപിച്ചത്.

ജരതിനെ പോലൊരു താരത്തെ നഷ്ടപ്പെടുകയെന്നത് ദുഃഖകരമാണ്-മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡറെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് കോച്ച് റോയ് ഹോഡ്‌സണ്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ തിളങ്ങാന്‍ സാധിക്കുമെന്നതാണ് എവര്‍ട്ടന്‍ സെന്റര്‍ ബാക്ക് ജഗില്‍ക്കയെ ടീമിലെടുക്കാന്‍ കാരണം. സ്‌പെയിനിനെതിരേയുള്ള മത്സരത്തിലെ പ്രകടനവും എവര്‍ട്ടന്‍ താരത്തിന് തുണയായി.

യൂറോകപ്പിനുള്ള ടീം ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ചൊവ്വാഴ്ചയാണ്. ഇംഗ്ലണ്ട് ശനിയാഴ്ച നടക്കുന്ന സൗഹൃദമത്സരത്തില്‍ ബെല്‍ജിയവുമായി ഏറ്റുമുട്ടും. പരിക്കിനെ തുടര്‍ന്ന് ഡെന്മാര്‍ക്ക് ടീമില്‍ നിന്നും തോമസ് സോറെന്‍സനെ ഒഴിവാക്കി പകരം കാസ്‌പെര്‍ ഷെമിചെലിനെ ഉള്‍പ്പെടുത്തും. മിഡ്ഫീല്‍ഡര്‍ അലക്‌സാണ്ട്രോസ് സിയോലിസിനു പകരം പനജിയോട്ടിസ് കോനെയെ ഉള്‍പ്പെടുത്തി 23 അംഗ ടീമാക്കി മാറ്റാന്‍ ഗ്രീസും തീരുമാനിച്ചിട്ടുണ്ട്.

Story first published: Tuesday, May 29, 2012, 14:55 [IST]
Other articles published on May 29, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+