Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളും ആഴ്‌സനലും സമനിലയില്‍

Arsenal vs Liverpool
ലണ്ടന്‍ : പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളും ആഴ്‌സനലും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

ഇഞ്ചുറി ടൈമില്‍ ലിവര്‍പൂളിന്റെ ഭാഗത്തുനിന്നുണ്ടായ സെല്‍ഫ് ഗോളാണ് ആഴ്‌സനലിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.

ലിവര്‍പൂളിന് വേണ്ടി അരങ്ങേറ്റം കുറിച്ച ജോകോളിന് ആദ്യമത്സരത്തില്‍ തന്നെ ചുവപ്പ്കാര്‍ഡ് കാണേണ്ടിവന്നു. ആഴ്‌സനലിന്റെ കോസില്‍നിക്കും മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കിട്ടി.

കളിതീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ പെപ് റെയ്‌നയ്ക്ക് പറ്റിയ അബദ്ധമാണ് ലിവര്‍പൂളിന് തിരിച്ചടിയായത്.

ഡേവിഡ് എന്‍ഗോംഗിന്റെ ഗോളിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും മറൗനോ ചമാകെയുടെ ലക്ഷ്യംതെറ്റിവന്നൊരു ക്രോസാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. അതോടെ ലിവര്‍പൂളിന് നിര്‍ണായകമായ മൂന്നു പോയിന്റ് നഷ്ടമായി.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+