19 തവണ കിരീടം നേടിയിട്ടുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു തന്നെയാണ് ഫുട്ബോള്‍ വിദഗ്ധര്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. എഫ്.എ കപ്പില്‍ മാഞ്ചസ്റ്ററിനെ അട്ടിമറിച്ച് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് ഇത്തവണ കിരീട സാധ്യതയുള്ള രണ്ടാമത്തെ ടീം.നിലവിലെ റണ്ണറപ്പായ ചെല്‍സിയാണ് കിരീടസാധ്യതുള്ള മറ്റൊരു ടീം.
പുതിയ അമേരിക്കന്‍ ഉടമസ്ഥരുടെ കീഴില്‍ പടക്കിറങ്ങുന്ന ലിവര്‍പൂളാണ് ലീഗിലെ ശ്രദ്ധിക്കേണ്ട ടീം. ഏകദേശം 100 മില്യണ്‍ യൂറോയോളം പുതിയ ഉടമകള്‍ താരങ്ങള്‍ക്കു വേണ്ടി ചെലവാക്കി കഴിഞ്ഞിട്ടുണ്ട്. ആഴ്സന്‍ വെങര്‍ പരിശീലിപ്പിക്കുന്ന ആഴ്സനലിന്റെ യുവനിരയും ഒട്ടും മോശക്കാരല്ല.