Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇപിഎല്‍ ശനിയാഴ്ച തുടങ്ങും

Football
ലണ്ടന്‍: യൂറോപ്പ് ക്ലബ് ഫുട്‌ബോളില്‍ ഏറ്റവും പ്രമുഖമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2010 - 2011 സീസണിന് ഓഗസ്റ്റ് 14ന് തുടക്കം കുറിക്കും. ഉദ്ഘാടന ദിവസമായ 14 ന് എട്ടു മത്സരങ്ങളാണുള്ളത്.

ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടന്‍ഹാമുമായി ഏറ്റുമുട്ടും. നിലവിലെ ഇപിഎല്‍ ചാമ്പ്യന്മാരായ ചെല്‍സിയും നാളെ കളത്തിലിറങ്ങുന്നുണ്ട്. വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയോണാണ് ചെല്‍സിയുടെ എതിരാളി. ചെല്‍സി കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഒന്നിനെതിരേ മൂന്നു ഗോളിന് പരാജയപ്പെട്ടിരുന്നു.

മുന്‍ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ആഴ്‌സണല്‍ മത്സരം ഞായറാഴ്ചയാണ്. മാഞ്ചസ്റ്റര്‍ ന്യൂകാസില്‍ മത്സരം തിങ്കളാഴ്ചയും.

കഴിഞ്ഞ പ്രവശ്യം എഫ്എ കപ്പും ചെല്‍സി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ ചെല്‍സിയിലുണ്ടായിരുന്ന ബലാക്ക്, ഡെക്കോ, ജോ കോള്‍ തുടങ്ങിയവര്‍ ഈ സീസണില്‍ മറ്റു ടീമുകളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ലിവര്‍പൂളില്‍ നിന്ന് ആറു മില്യണ്‍ പൗണ്ടിന് ടീമിലെത്തിച്ച ബെനയനിലാണ് ചെല്‍സി വിശ്വാസമര്‍പ്പിക്കുന്നത്.

മാഞ്ചസ്റ്ററില്‍ നിന്ന് ബെന്‍ ഫോസ്റ്റര്‍ ബിര്‍മിംഗ്ഹാമിലേക്ക് ചുവടുമാറിയപ്പോള്‍ മെക്‌സിക്കന്‍ താരം ജാവിയര്‍ ഹെര്‍ണാണ്ടസിനെ ടീമിലെത്തിച്ചിട്ടുണ്ട്.

ചെല്‍സിക്കു പിന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും ആഴ്‌സണല്‍, ടോട്ടന്‍ഹാം എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമായാണ് 2009 - 2010 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനിച്ചത്.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+