Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തൂറെ ഡബിള്‍ യുനൈറ്റഡിനെതിരേ കളിക്കില്ല

Premierleague
ലണ്ടന്‍: എഫ്എ കപ്പില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ കളിക്കാന്‍ യായാ തൂറെയെയും കോളോ തുറെയെയും വിട്ടുതരണമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആവശ്യം ഐവറികോസ്റ്റ് ദേശീയ കോച്ച് ഫ്രാങ്കോയ്‌സ് സാഹൗയി തള്ളി.

ഫിഫ നിയമപ്രകാരം ആഫ്രിക്ക കപ്പ് തുടങ്ങുന്നതിനു രണ്ടാഴ്ച മുമ്പ് ക്ലബ്ബ് താരങ്ങളെ ദേശീയ ടീമിലേക്ക് വിളിക്കേണ്ടതുണ്ട്. ജനുവരി 21നാണ് ആഫ്രിക്ക കപ്പ് ആരംഭിക്കുന്നത്. അന്താരാഷ്ട്രഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമം പാലിക്കുക മാത്രമാണ് ചെയ്യുന്നത്. ഇക്കാര്യത്തെ കുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ക്ക് അറിയാതിരിക്കില്ല എന്നു ഞാന്‍ കരുതട്ടെ.

ടീം രണ്ടാഴ്ചത്തെ പരിശീലനത്തിനായി അബുദാബിയിലേക്ക് യാത്രതിരിക്കാന്‍ പോവുകയാണ്. ഇതൊരിക്കലും രാജ്യവും ക്ലബ്ബും തമ്മിലുള്ള തര്‍ക്കമായി മാറരുത്. ജനുവരി ഏഴിനകം താരങ്ങളെ വിളിക്കണമെന്നത് ഫിഫയുടെ തീരുമാനമാണ്.

തൂറെ സഹോദരന്മാരെ കൂടാതെ ദിദിയര്‍ ദ്രോഗ്‌ബെ, സോളമന്‍ കലൗ(ചെല്‍സി), ഗെര്‍വിഞ്ഞോ( ആഴ്‌സണല്‍), ചീക് ടിയോട്ട്(ന്യൂകാസില്‍) സോണ്‍ ബംബ(ലെയ്‌സെസ്റ്റര്‍) എന്നീ ഐവറികോസ്റ്റ് താരങ്ങളാണ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്.

Story first published: Friday, January 6, 2012, 12:05 [IST]
Other articles published on Jan 6, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+