Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൈക്കല്‍ ഓവന്‍ ബൂട്ടഴിക്കുമ്പോള്‍ ...

michael-owen
ലണ്ടന്‍: മൈക്കല്‍ ഓവന്‍ കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ കളി ചരിത്രത്തിലെ ഒരധ്യായമാണ് അവസാനിക്കുന്നതെന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ പറയാം. ബോബി ചാള്‍ട്ടനും, ഗാരി ലിനേക്കറും, ഡേവിഡ് ബെക്കാമും പ്രഭാപൂരിതമാക്കിയ ഇംഗ്ലീഷ് പടയുടെ ഏറെ നാളത്തെ നെടുന്തൂണായിരുന്നു ഓവന്‍. രാജ്യത്തിനുവേണ്ടി 89 തവണ കുപ്പായമിട്ടു. ചന്തം ചാര്‍ത്തിയ 40 ഗോളുകളടിച്ചു. ഗോള്‍ നേട്ടത്തില്‍ രാജ്യത്ത് നാലാമന്‍. ഈ കണക്കിലും അപ്പുറത്താണ് പത്താം നമ്പര്‍ കുപ്പായമിട്ട് മൈക്കല്‍ ഓവന്‍ എന്ന സ്‌ട്രൈക്കര്‍ ഇംഗ്ലണ്ടിനായി ചെയ്തുകൂട്ടിയത്.

ഓവന്‍ എന്ന രാജ്യാന്തര താരത്തിന് ഒട്ടും താഴെയല്ല ഓവനിലെ ക്ലബ്ബ് ഫുട്‌ബോളര്‍. കേവലം പതിനേഴാമത്തെ വയസ്സിലാണ് ഓവന്‍ മുന്‍ നിര ക്ലബ്ബായ ലിവര്‍പൂളില്‍ എത്തുന്നത്. നീണ്ട എട്ടുവര്‍ഷത്തോളം ഓവന്‍ ലിവര്‍പൂളിന് എന്തെല്ലാം ആയിരുന്നില്ല? 297 കളികളില്‍ നിന്നും 158 ഗോളുകളാണ് ഓവന്‍ ലിവര്‍പൂളിനായി അടിച്ചു കൂ്ട്ടിയത്.

റയല്‍ മാഡ്രിഡ്, ന്യൂ കാസില്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്റ്റോക് സിറ്റി എന്നിങ്ങനെ ഏതു കാല്‍പ്പന്തുകളിക്കാരനും കാലെടുത്തു കുത്താന്‍ കൊതിക്കുന്ന ക്ലബ്ബുകളെല്ലാം ഓവനെ കൈകള്‍ നീട്ടി സ്വീകരിച്ചു. ഫലമോ, 480 ക്ലബ്ബ് മത്സരങ്ങള്‍, 222 എണ്ണം പറഞ്ഞ ഗോളുകള്‍ എന്ന കണക്ക് മാത്രം മതി എന്തായിരുന്നു ഓവന്‍ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍.

അമ്പരപ്പിക്കുന്ന വേഗത മാത്രമല്ല കണ്ണഞ്ചിപ്പോകുന്ന ഡ്രിബ്ലിംഗ് പാടവവും ഓവന്റെ നീക്കങ്ങള്‍ക്ക് ചാരുതയേകി. രണ്ട് കാലുകളിലുമുള്ള അസാധ്യ ടൈമിംഗും ഷൂട്ടിംഗ് റേഞ്ചും മൈതാനത്ത് ഓവനെ പ്രിയപ്പെട്ടവനാക്കി. ഒന്നര പതിറ്റാണ്ട് കാലത്തോളം തുടര്‍ച്ചയായി കാല്‍പ്പന്ത് കളിപ്രേമികളെ ആനന്ദിപ്പിച്ച ശേഷമാണ് മുപ്പത്തി മൂന്നാം വയസ്സില്‍ ഓവന്‍ ബൂട്ടഴിക്കുന്നത്.

2001 ല്‍ മികച്ച യൂറോപ്യന്‍ പ്ലെയര്‍, പ്രീമിയര്‍ ലീഗില്‍ രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് എന്നിങ്ങനെ പോകുന്നു ഓവനെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍. തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്നാണ് ഓവന് ദേശീയ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടത്. വിടവാങ്ങല്‍ പ്രസംഗത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ക്കൊപ്പം കൂട്ടുനിന്ന ഭാര്യയ്ക്കും അച്ഛനമ്മമാര്‍ക്കം നന്ദി പറയാന്‍ ഓവന്‍ മറന്നില്ല.

Story first published: Wednesday, March 20, 2013, 14:48 [IST]
Other articles published on Mar 20, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+