Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1994ല്‍ ബ്രസീലിന് തുണയായത് സെക്‌സും മദ്യവും?

Branco
ലണ്ടന്‍ : 1994ലെ ലോകകപ്പ് ഫുട്‌ബോളില്‍ ചമ്പ്യന്‍മാരായ ബ്രസീല്‍ ടീമിന്റെ വിജയത്തിന് പിന്നില്‍ പെണ്ണും മദ്യവുമായിരുന്നോ, ആണെന്നാണ് അന്നത്തെ ടീമംഗമായ ബ്രാന്‍കോ പറയുന്നത്. ഇത്തവണ പലടീം കോച്ചുകളും താരങ്ങളോട് സെക്‌സും മദ്യവും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബ്രാങ്കോ.

ലോകകപ്പിനിടെ രതിയും മദ്യവും നിരോധിച്ചത് മണ്ടത്തരമാണെന്നാണ് ബ്രാങ്കോ പറയുന്നത്. എന്തിനാണ് ഈ നിയന്ത്രണം എന്ന് മനസ്സിലാവുന്നില്ല. എന്റെ ഭാര്യ രണ്ടാമത്തെ മകനെ ഗര്‍ഭംധരിച്ചത് ലോകകപ്പിനിടെയായിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിശ്രമദിവസത്തിനിടെയായിരുന്നു അത്. രതി കളിക്കാര്‍ക്ക് ഉന്‍മേഷം പകരും. സമര്‍ദ്ദമകറ്റാന്‍ സഹായിക്കും. അതുതന്നെയാണ് നിര്‍ണായകവും, പക്ഷേ ഒരുതരത്തിലും അത് സഹകളിക്കാരന്റെ ഭാര്യയ്‌ക്കൊപ്പമാകരുതെന്ന് മാത്രം- ബ്രാന്‍കോ പറയുന്നു.

1994ലെ ബ്രസീല്‍ ടീം പ്രൊഫഷണല്‍ താരങ്ങളുടെ നിരയായിരുന്നു. ലോകകപ്പ് ജയിക്കാനാണ് ഞങ്ങള്‍ പോയത്. അത് നേടുകയും ചെയ്തു. എല്ലാ ദിവസവും മദ്യം അനുവദിച്ചിരുന്നു. മൂന്നോനാലോ പെഗ് കഴിക്കുന്നത് ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല അത് പലപ്പോഴും ആശ്വാസം നല്‍കുകയും ചെയ്തു- അദ്ദേഹം വിവരിച്ചു.

കുടിക്കുന്നത് കുഴപ്പമുണ്ടാക്കുമെങ്കില്‍ ഇംഗ്ലണ്ടിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം ഫുട്‌ബോള്‍ കളിതന്നെ ഉണ്ടാവില്ല. അവിടെയുളളവരൊക്കെ നന്നായി മദ്യം ഉപയോഗിക്കുന്നവരാണ്. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്- ബ്രാങ്കോ ചൂണ്ടിക്കാട്ടുന്നു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+