മറഡോണ ഇറാഖിന്റെ കോച്ചാകുന്നു

2014 ലോകകപ്പിനു വേണ്ടി ഇറാഖിനെ ഒരുക്കുകയാണ് മറഡോണയുടെ ദൗത്യം. പക്ഷേ, ഇറാഖ് പോലൊരു രാജ്യത്തിന്റെ പരിശീലകനായ ദീര്‍ഘകാലം തുടരാന്‍ മറഡോണ ആഗ്രഹിക്കുന്നുണ്ടെന്ന് ഏജന്റ് ഹെര്‍ണന്‍ ടഫോനി അറിയിച്ചു.
അല്‍ വാസില്‍ വിടാന്‍ യാതൊരു വിധ സാങ്കേതിക തടസ്സവും ഉണ്ടാകാനിടയില്ല. 1986ലാണ് ഇറാഖ് അവസാനമായി ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിച്ചത്. ആ എഡിഷനില്‍ മറഡോണ നയിച്ച അര്‍ജന്റീനിയന്‍ ടീമാണ് കിരീടമുയര്‍ത്തിയത്.
നിലവില്‍ ഏഷ്യന്‍ മേഖലാ യോഗ്യതാറൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ ഇറാഖ് മൂന്നാം സ്ഥാനത്താണ്. അഞ്ചു മത്സരങ്ങളില്‍ നിന്നും 13 പോയിന്റുള്ള ജപ്പാനാണ് ഏറ്റവും മുന്നില്‍. അഞ്ചു പോയിന്റ് ഉള്ള ആസ്‌ത്രേലിയ രണ്ടാം സ്ഥാനത്തും. ഇത്ര തന്നെ പോയിന്റുള്ള ഇറാഖാണ് മൂന്നാം സ്ഥാനത്ത്.
നേരത്തെ യുഎഇ ക്ലബ്ബിന്റെ പരിശീലക ചുമതലയും മറഡോണയ്ക്കായിരുന്നു. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മറഡോണയെ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. മറഡോണയ്ക്ക് കീഴില്‍ ഒരൊറ്റ മത്സരത്തില്‍ പോലും ജയിക്കാന്‍ ടീമിനു സാധിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications