Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎഇ ക്ലബ്ബ് മറഡോണയെ പുറത്താക്കി

Maradona
അബുദാബി: ഡീഗോ മറഡോണയെ യുഎഇ ക്ലബ്ബായ അല്‍ വാസിലിന്റെ പരിശീലക സ്ഥാനത്തുനിന്നും നീക്കി. മെയ് 2011ല്‍ രണ്ടു വര്‍ഷ കരാറിലാണ് മറഡോണ ക്ലബ്ബിലെത്തിയത്.

ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മറഡോണയെ പിരിച്ചുവിടാന്‍ ബോര്‍ഡ് യോഗം തീരുമാനമെടുക്കുകയായിരുന്നു. ലോകകപ്പ് നേടിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിലെ അംഗവും ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളുമായ മറഡോണയുടെയും ടെക്‌നിക്കല്‍ ടീമിന്റെയും സേവനം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ മാസം ചേര്‍ന്ന പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യ യോഗത്തിനുശേഷം ചെയര്‍മാനായ ഡോ മുഹമ്മദ് അഹമ്മദ് ബിന്‍ ഫഹദ് മറഡോണ സ്ഥാനത്തു തുടരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

മറഡോണയ്ക്കു കീഴില്‍ കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ ടീമിനായില്ല. 12 ടീമുകളുള്ള ലീഗില്‍ ക്ലബ്ബ് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. തൊട്ടുമുമ്പത്തെ സീസണില്‍ ആറാം സ്ഥാനത്തായിരുന്നു.

പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം അടിക്കടി തോല്‍വിയേറ്റുവാങ്ങിയത്‌ മറഡോണയ്ക്കും തിരിച്ചടിയാവുകയായിരുന്നു. നേരത്തെ അര്‍ജന്റീനിയന്‍ ദേശീയ ടീമിന്റെ പരിശീലകനായി മറഡോണയെ നിയോഗിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചില്ല.

വിചിത്രമായ ജീവിത രീതിയുള്ള മറഡോണക്ക് മികച്ച പരിശീലകനാവാന്‍ കഴിയില്ല. സങ്കീര്‍ണത നിറഞ്ഞ അയാളുടെ സ്വകാര്യ ജീവിതവും കൊക്കെയ്ന്‍ ഉപയോഗവുമെല്ലാം മറഡോണയെ നല്ല പരിശീലനകാവുന്നതില്‍ നിന്ന് തടയുന്ന കാര്യങ്ങളാണെന്ന് പെലെ പറഞ്ഞിരുന്നു.

Story first published: Wednesday, July 11, 2012, 12:59 [IST]
Other articles published on Jul 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+