For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ത്രസിപ്പിക്കുന്ന വിജയത്തോടെ വെനിസ്വേല സെമിയില്‍

ബ്യുണസ്‌ഐറിസ്: ചിലിക്കെതിരേ 2-1ന്റെ അട്ടിമറി ജയത്തോടെ വെനിസ്വേല ചരിത്രത്തിലാദ്യമായി കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിഫൈനലില്‍ കടന്നു. 1967ല്‍ അഞ്ചാം സ്ഥാനത്തെത്തിയതാണ് വെനിസ്വേലയുടെ ഇതുവരെയുള്ളതില്‍ വച്ചേറ്റവും മികച്ച പ്രകടനം.

34ാം മിനിറ്റില്‍ അരാങ്കോയുടെ ഫ്രീകിക്ക് ശക്തമായ ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ട വെനിസ്വേലയുടെ ഒസ്‌വാള്‍ഡോ വിസ്‌കരോണ്ടോയ്ക്ക് ഉന്നം തെറ്റിയില്ല. പക്ഷേ, 70ാം മിനിറ്റില്‍ ഹുംബെര്‍ട്ടോ സോസോയിലൂടെ ചിലി തിരിച്ചടിച്ചു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന സോസോയ്ക്ക് സാഞ്ചസ് നല്‍കിയ റിവേഴ്‌സ് ബോള്‍ ശക്തമായ ഷോട്ടിലൂടെ വലകുലുക്കി.

80ാം മിനിറ്റില്‍ വീണ്ടും അരാങ്കോയുടെ ഫ്രീകിക്ക്. പക്ഷേ, ഇത്തവണ വിസ്‌കരോണ്ടോയ്ക്ക് കണക്ട് ചെയ്യാനാവാത്ത വിധം ചിലി ഗോളി പന്തു തട്ടിയകറ്റി. പക്ഷേ, കാത്തുനിന്ന സിചെറോയ്ക്ക് പിഴച്ചില്ല. മല്‍സരം അവസാനിക്കുമ്പോള്‍ ഇരുടീമുകളിലും 10 പേര്‍ വീതമാണുണ്ടായിരുന്നത്. ചിലിയുടെ ഗാരി മെഡലും വെനി സ്വേലയുടെ തോമസ് റിന്‍കോണും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.

ബുധനാഴ്ച നടക്കുന്ന സെമിഫൈനലില്‍ പെറു ഉറൂ ഗ്വേയുമായും 21നു നടക്കുന്ന മല്‍സരത്തലില്‍ പരാഗ്വേ വെനി സ്വേലയെയും നേരിടും.

Story first published: Wednesday, December 7, 2011, 14:42 [IST]
Other articles published on Dec 7, 2011
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+