
ഇതോടെ കരുത്തരായ സ്‌പെയിനിനെതിരേയുള്ള സെമി പോരാട്ടം ഒഴിവാക്കാനും ബ്രസീലിനു സാധിച്ചു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ 2-1ന് ജപ്പാനെ കീഴടക്കി. മൂന്നു മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റ് നേടിയ ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ആറു പോയിന്റുമായി ഇറ്റലി തൊട്ടുപിറകിലുണ്ട്.
ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ഉറുഗ്വേയും തെഹിതിയും നൈജീരിയയും സ്‌പെയിനും ഏറ്റുമുട്ടും. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സെമി ഫൈനലില്‍ ബ്രസീല്‍ ഉറുഗ്വേയുമായും സ്‌പെയിന്‍ ഇറ്റലിയുമായും മാറ്റുരയ്ക്കും.
ബ്രസീല്‍-ഇറ്റലി മത്സരത്തിന്റെ തുടക്കംപ്രതിരോധ തന്ത്രങ്ങളുടെതായിരുന്നു. ആദ്യ പകുതിയിലെ അധികസമയത്തായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ഡാന്റെയുടെ വകയായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍. 51ാം മിനിറ്റില്‍ ഗ്യാച്ചെറിനിയിലൂടെ ഇറ്റലി ഒപ്പമെത്തി. നെയ്മറിന്റെ മാന്ത്രിക ബൂട്ടില്‍ നിന്നായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍.
25 അടി അകലെ നിന്നുള്ള കിക്ക് പോസ്റ്റില്‍ ഊര്‍ന്നിറങ്ങുമ്പോള്‍ നീലപ്പടയുടെ ഗോളിയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 67ാം മിനിറ്റിലും 85ാംമിനിറ്റിലും ഫ്രെഡ് ആതിഥേയരുടെ ഗോള്‍പ്പട്ടിക തികച്ചു. ഇറ്റലിയുടെ രണ്ടാം ഗോള്‍ ചിയെല്ലിനിയുടെ വകയായിരുന്നു.