ബ്രസീലിയ: കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ഏഷ്യന്‍ കരുത്തായ ജപ്പാനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ നെയ്മറും രണ്ടാം പകുതിയില് പൗലിഞ്ഞോയും ജോയുമാണ് മഞ്ഞപ്പടയ്ക്കുവേണ്ടി ഗോള്‍ നേടിയത്. ഫിഫയുടെ കീഴിലുള്ള ആറു കോണ്‍ഫെഡറേഷനുകളിലെ സൂപ്പര്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ബ്രസീലാണ് ചാംപ്യന്മാര്‍.

അടുത്ത മത്സരങ്ങളില്‍ ഇറ്റലി മെക്‌സിക്കോയെയും സ്‌പെയിന്‍ ഉറുഗ്വേയെയും നേരിടും. രാത്രി 12.25 മുതല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം. 20 വര്‍ഷത്തിനുശേഷം ഇറ്റലിയ്ക്ക് മെക്‌സിക്കോയെ തോല്‍പ്പിക്കാനാകുമോ? സ്‌പെയിനിനെ ആദ്യമായി മുട്ടുകുത്തിക്കാന്‍ ലാറ്റിന്‍ ശക്തിയായ ഉറുഗ്വേയ്ക്ക് പറ്റുമോ? കാത്തിരുന്നു കാണാം.