ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായി സംഘടിപ്പിച്ച കമ്യൂണിറ്റി ഷീല്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജേതാക്കള്‍. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് അടിയറവ് പറയിച്ചത്.
രണ്ടു ഗോളുകള്‍ക്ക് പിന്നിട്ട നിന്ന ശേഷമായിരുന്നു യുനൈറ്റഡിന്റെ തിരിച്ചുവരവ്. രണ്ടു ഗോളുകള്‍ നേടിയ വിങര്‍ നാനിയാണ് കളിയിലെ കേമന്‍. റെഡ് ഡേവിള്‍സിന്റെ മൂന്നാമത്തെ ഗോള്‍ ക്രിസ് സ്മാളിങ് നേടി. ജോലന്‍ ലെസ്‌ക്കോട്ടും എഡിന്‍ സെക്കോയും സിറ്റിക്കുവേണ്ടി ലക്ഷ്യം കണ്ടു.
റെക്കോഡ് തുകയ്ക്ക് ടീമിലെ ത്തിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയെ പരിക്കിനെ തുടര്‍ന്ന് സിറ്റി കളിപ്പിച്ചില്ല.സൂപ്പര്‍ താരം വെയ്ന്‍ റൂണിക്കൊപ്പം ഡാനി വെല്‍ബെക്ക് മാഞ്ചസ്റ്റര്‍ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയപ്പോള്‍ എഡി ന്‍ സെക്കോയും മരിയോ ബലോറ്റെലിയുമായിരുന്നു സിറ്റിയുടെ പോരാളികള്‍.