ചിലിയെ തുരത്തി ബ്രസീല്‍ ക്വാട്ടറില്‍

മുപ്പത്തിയഞ്ചാം മിനിറ്റില്‍ യുവാനാണ് ബ്രസീലിനുവേണ്ടി ആദ്യമായി വലചലിപ്പിച്ചത്. മൈക്കോണ്‍ പറത്തിയ കോര്‍ണര്‍കിക്ക് അസ്സലൊരു ഹെഡറിലൂടെയാണ് യുവാന്‍ വലയില്‍ കുരുക്കിയത്.
ആദ്യഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പ് രണ്ടാമത്തെ ഗോളിനും ചിലിയ്ക്കു വഴങ്ങേണ്ടിവന്നു. രണ്ടുഗോള്‍ വീണെങ്കിലും ചിലി ആക്രമണമുറകള്‍ നിരന്തരം പരീക്ഷിച്ചു. പക്ഷേ അതെല്ലാം ബ്രസീലിയന്‍ പ്രതിരോധത്തിന് മുന്നില്‍ നിഷ്പ്രഭമായി. മൂന്നാമത്തെ ഗോളുമായി റോബീഞ്ഞോ ചിലിയുടെ പതനം പൂര്‍ത്തിയാക്കി.
പൂര്‍ണ ഫോമിലേക്ക് ഇനിയും ഉയര്‍ന്നില്ലെങ്കിലും ഡൂംഗയുടെ ടീം മെച്ചപ്പടുന്നതിന്റെ സൂചനകള്‍ നല്‍കി. ഒരു ഘട്ടത്തിലും മേല്‍ക്കൈ നേടാനായില്ലെങ്കിലും ചിലിയുടെ മധ്യനിരയുടെ പ്രകടനം ശരാശരിയിലും ഉയര്‍ന്നു നിന്നു. സുവാസോയിലൂടെയും സാഞ്ചസിലൂടെയും ചിലിയാണ് ആദ്യമിനിട്ടുകളില്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ചത്.
ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെ നേരിടും. സ്ലോവാക്യയെ 21ന് തോല്‍പിച്ചാണ് ഹോളണ്ട് ക്വാര്‍ട്ടറിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications