Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെവസിനെ സസ്‌പെന്റ് ചെയ്തു

Tevez
മാഞ്ചസ്റ്റര്‍: അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസിനെ മാഞ്ചസ്റ്റര്‍ സിറ്റി സസ്‌പെന്റ് ചെയ്തു. ചാംപ്യന്‍സ് ലീഗിലെ ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ചതാണ് കാരണം.

എന്നാല്‍ കോച്ച് റോബര്‍ട്ടോ മാന്‍സിനി അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് കാര്‍ലോസിന്റെ വാദം. എന്നിരുന്നാലും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ടെവസിനെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ചൊവ്വാഴ്ച മ്യൂണിക്കില്‍ നടന്ന മല്‍സരത്തില്‍ കളത്തിലിറങ്ങാന്‍ ഒരുക്കമായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല. ആശയക്കുഴപ്പമായിരിക്കാം. എന്നാണ് ടെവസ് ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണം. അലയന്‍സ് അരീനയില്‍ നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സിറ്റിയെ തോല്‍പ്പിച്ചിരുന്നു.

Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+