Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെവസിനു പകരം കാരോളിനു നല്‍കാമെന്ന് ലിവര്‍പൂള്‍

Tevez
ലണ്ടന്‍: അര്‍ജന്റീനിയന്‍ താരം കാര്‍ലോസ് ടെവസിനെ നല്‍കുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു പകരം ആന്‍ഡി കാരോളിനെ നല്‍കാമെന്ന് ലിവര്‍പൂള്‍ അറിയിച്ചു. ന്യൂകാസിലില്‍ നിന്നും 350 ലക്ഷം പൗണ്ടിന് ലിവര്‍പൂള്‍ കാരോളിനെ സ്വന്തമാക്കിയിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല.

എന്നാല്‍ ഈ ഓഫര്‍ സിറ്റി നിരസിച്ചിരിക്കുകയാണ്. ഇപ്പോള്‍ 250 ലക്ഷം പൗണ്ടാണ് ടെവസിന് വിലയായി നിശ്ചയിച്ചിട്ടുള്ളത്. ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് താരമായി കളത്തിലിറങ്ങാന്‍ വിസ്സമ്മതിച്ചതുമുതല്‍ ടെവസിനു കഷ്ടകാലമാണ്.

വന്‍ വിലകൊടുത്ത് വാങ്ങിയ താരം തിളങ്ങുന്നില്ലെന്നതാണ് ലിവര്‍പൂളിന്റെ പ്രശ്‌നം. 35 മത്സരങ്ങള്‍ കളിച്ച കാരോള്‍ ആറു ഗോളുകള്‍ മാത്രമാണ് നേടിയത്. പലപ്പോഴും ആദ്യ ഇലവനില്‍ ലോകത്തെ എട്ടാമത്തെ ഏറ്റവും വിലപിടിപ്പുള്ള താരത്തെ ഉള്‍പ്പെടുത്താന്‍ ലിവര്‍പൂള്‍ കോച്ച് ധൈര്യം കാണിക്കാറില്ല.

ഇറ്റാലിയന്‍ ക്ലബ്ബുകളായ എസിമിലാനും ഇന്റര്‍മിലാനും ഫ്രാന്‍സ് ടീമായ പാരിസ് സെന്റ് ജെര്‍മയിനും ടെവസിനുവേണ്ടി ശ്രമിച്ചിരുന്നു.

Story first published: Monday, January 30, 2012, 12:57 [IST]
Other articles published on Jan 30, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+