Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ലോകകപ്പിന് പെലെ അംബാസിഡര്‍

pele
ഫുട്‌ബോള്‍ ഇതിഹാസം പെലെ 2014 ബ്രസീല്‍ ലോകകപ്പിന്റെ ഓണററി അംബാസിഡറാവും. ബ്രസീല്‍ പ്രസിഡന്റ് ഡില്‍മ റൗസെഫിന്റെ അഭ്യര്‍ഥന പെലെ അംഗീകരിക്കുകയായിരുന്നു.

രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളൊന്നും പൂര്‍ത്തിയാകാത്തത് രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിരുന്നു. ഇത് വലിയൊരു ഉത്തരവാദിത്തമാണ്.ഒരിക്കലും തള്ളികളയാനാവാത്ത ഓഫറാണിത്- പ്രസിഡന്റുമായുള്ള സംഭാഷണത്തിനുശേഷം പെലെ പറഞ്ഞു.

മുന്നൊരുക്കങ്ങളുടെ വേഗത പോരെന്ന കാര്യം നമുക്ക് മറക്കാം. ഇത് രാജ്യം ഒറ്റക്കെട്ടായി പൂര്‍ത്തീകരിക്കേണ്ട കാര്യമാണ്. ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മികച്ച ലോകകപ്പെന്ന പേരില്‍ ഓരോ ബ്രസീലുകാരനും അഭിമാനിക്കാന്‍ സാധിക്കണം.

1958ലും 1962ലും 1970ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന പെലെ 1281 അന്താരാഷ്ട്രഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Wednesday, December 7, 2011, 14:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+