Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: മരക്കാന സ്റ്റേഡിയം തുറന്നു

Marcana Stadium
റിയോഡിജനീറോ: അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനുവേദിയാകേണ്ട ബ്രസീലിലെ മരക്കാന സ്റ്റേഡിയം അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കി രാജ്യത്തിനുസമര്‍പ്പിച്ചു. ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇനി ഏകദേശം ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയാകാത്തത് ഫിഫയുടെ കടുത്ത അതൃപ്തിയ്ക്ക് കാരണമായിരുന്നു.

പക്ഷേ, മരക്കാന സ്റ്റേഡിയം വലിയ നേട്ടമായി ഉയര്‍ത്തികാട്ടിയ സംഘാടകസമിതി ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. ലോകകപ്പ് കളിയ്‌ക്കേണ്ട സ്റ്റേഡിയത്തിന്റെ പോരായ്മകളെ കുറിച്ച് ബ്രസീലിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തിയതാണ് ഇതിനു കാരണം.

മൂന്നു വര്‍ഷങ്ങള്‍ കൊണ്ടാണ് സ്‌റ്റേഡിയത്തിന്റെ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കിയത്. തുടക്കം ഉത്സവമാക്കാനുള്ള എല്ലാ കാര്യങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു. ബബെറ്റോയുടെയും റോണാള്‍ഡോയുടെയും നേതൃത്വത്തിലുള്ള ടീം പ്രദര്‍ശന മത്സരത്തിനെത്തി. പ്രസിഡന്റ് ദില്‍മ റോസഫ്, റിയോ ഡി ജനീറോ മേയര്‍ എഡ്വര്‍ഡോ പയസ് എന്നിവരടക്കം വിഐപികളുടെ നീണ്ട നിര മത്സരം കാണാനെത്തിയിരുന്നു.

ജോലികള്‍ ഇനിയും ബാക്കി നില്‍ക്കെ നാലുമാസം മുമ്പെ പണിപൂര്‍ത്തിയാക്കിയെന്ന് പ്രഖ്യാപിച്ചതാണ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ ജോലിക്കാര്‍ സ്‌റ്റേഡിയത്തില്‍ പണിയെടുക്കുന്നുണ്ടായിരുന്നു.

Story first published: Sunday, April 28, 2013, 12:54 [IST]
Other articles published on Apr 28, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+