Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദുംഗയെ ബ്രസീല്‍ പുറത്താക്കി

Brazil's national coach fired upon arrival
റിയോഡി ജനീറോ: ലോകകപ്പിലെ ക്വാട്ടര്‍ ഫൈനല്‍ പരാജയത്തെ തുടര്‍ന്ന് കാര്‍ലോസ് ദുംഗയെ ബ്രസീലിന്റെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനായി 2006ല്‍ തുടങ്ങിയ പരിശ്രമങ്ങള്‍ ബ്രസീലിന്റെ പുറത്താകലോടെ അവസാനിച്ചെന്ന് ബ്രസീലിയന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (സി.ബി.എഫ്) പ്രസ്താവനയില്‍ പറഞ്ഞു. 'ബ്രസീലിയന്‍ ടീമിന്റെ ദുംഗയടക്കമുള്ള കോച്ചിങ് സ്റ്റാഫിനെ പിരിച്ചുവിടുകയാണ്. പകരക്കാരെ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നും സിബിഎഫ് വ്യക്തമാക്കി.

2002ല്‍ ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ പരിശീലകനായിരുന്ന ലൂയി ഫിലിപ്പ് സ്‌കൊളാരി ദുംഗയുടെ പകരക്കാരനായേക്കുമെന്നാണ് സൂചന. 2014ല്‍ ബ്രസീലില്‍ തന്നെ നടക്കുന്ന ലോകകപ്പില്‍ ദുംഗയുടെ പിന്‍ഗാമിയായി കൊറിന്ത്യന്‍സിന്റെ മാനോ മെനെസസ്, എസി മിലാന്റെ മുന്‍ കോച്ച് ലിയനാര്‍ഡോ, ഡുംഗയുടെ സഹ പരിശീലകനായിരുന്ന ജോര്‍ജിന്യോ എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

2006ലാണ് ദുംഗ ബ്രസീല്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. ഹോളണ്ടിനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റയുടന്‍, ദുംഗ സ്ഥാനമൊഴിയുമെന്ന് സൂചിപ്പിച്ചിരുന്നു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+