Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറിയയ്ക്കുമുന്നില്‍ വിറച്ച് ബ്രസീല്‍ പട

Felipe Melo of Brazil, right, tries to get the ball from North Korea's Cha Jong Hyok
ജൊഹനാസ്ബര്‍ഗ്: അഞ്ചുവട്ടം ലോകചാമ്പ്യന്മാരായ ബ്രസീല്‍ വിറച്ചു വിറച്ചു ജയം കണ്ടു. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലെ ഗ്രൂപ്പ് ജിയിലെ രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബ്രസീല്‍ ഉത്തരകൊറിയയെ തോല്‍പ്പിച്ചത്.

റാങ്കിങ്ങില്‍ 104 സ്ഥാനം പിന്നിലുള്ള ഉത്തര കൊറിയയ്‌ക്കെതിരെ ബ്രസീല്‍ ജയം ഒപ്പിച്ചെടുത്തുവെന്ന് പറയുന്നതാവും ശരി. കാല്‍പ്പന്തുകളിയിലെ മന്നന്മാരെ വിറപ്പിച്ച കാല്‍ക്കുരുക്കുകളില്‍ കൊറിയയ്ക്ക് തീര്‍ച്ചയായും അഭിമാനിയ്ക്കാം.

കൊറിയന്‍പടയ്ക്കുമുന്നില്‍ കാല്‍പ്പന്തുകളിയിലെ മന്നന്മാര്‍ വിറയ്ക്കുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് ബ്രസീല്‍ ആരാധകര്‍ കണ്ടുനിന്നത്. ബ്രസീലിനു വേണ്ടി മെയ്‌കോണും എലനോയും ഗോളടിച്ചപ്പോള്‍ യുന്‍ നാമിലൂടെ കൊറിയ ഒരു ഗോള്‍ മടക്കി.

ഗോളുകളൊന്നും കാണാതെ പോയ ഒന്നാം പകുതിയ്ക്കുശേഷമാണ് രണ്ടുഗോളുകളും പിറന്നത്. ഉത്തരകൊറിയയ്ക്കുണ്ടായ ആശയക്കുഴപ്പമാണ് ബ്രസീലിന് ആദ്യഗോള്‍ സമ്മാനിച്ചത്.

55 ാം മിനിട്ടില്‍ എലനോ നല്‍കിയ പാസ് മുന്നോട്ടു കയറിയ മെയ്‌കോണ്‍ കൊറിയന്‍ ഗോള്‍ കീപ്പര്‍ മിയോങ് ഗുകിനെ കമ്പളിപ്പിച്ച് വലയിലേക്കിട്ടു. ജൊഷിമര്‍ക്കു ശേഷം ബ്രസീലിനു വേണ്ടി ലോകകപ്പില്‍ ഗോളടിക്കുന്ന റൈറ്റ് ബാക്ക് താരമാണ് മെയ്‌കോണ്‍. 72 ാം മിനിട്ടിലായിരുന്നു രണ്ടാമത്തെ ഗോള്‍.

റൊബീഞ്ഞോയുടെ കൃത്യമായ പാസാണ് രണ്ടാം ഗോളിനു വഴിയൊരുക്കിയത്. റൊബീഞ്ഞോയുടെ പാസ് കാലില്‍ കുരുക്കിയ എലനോ കൊറിയക്കാരെ വട്ടംചുറ്റിച്ചശേഷം പന്ത് ഗോള്‍ വലയില്‍ കുരുക്കി.

എന്നാല്‍ ബ്രസീലിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് 89 ാം മിനിട്ടില്‍ കൊറിയ ഗോളടിച്ചു. ബ്രസീല്‍ നിരയെ വെട്ടിലാക്കി കൊറിയന്‍ താരം യുന്‍ നാം ആണ് ഗോളടിച്ചത്.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+