Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെക്‌സിക്കോയ്‌ക്കെതിരേ ബ്രസീലിനു ജയം

Ronaldinho
ടോറിയോന്‍: അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ പത്തുപേരടങ്ങുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ടീം മെക്‌സിക്കോയെ 2-1ന് തോല്‍പ്പിച്ചു. ബ്രസീല്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസിന്റെ സെല്‍ഫ് ഗോളിലൂടെ കളിയുടെ പത്താം മിനിറ്റില്‍ തന്നെ ആതിഥേയര്‍ മുന്നിലെത്തിയിരുന്നു. ജാവിയര്‍ ഹെര്‍ണാണ്ടസിനെ മാരകമായി ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഡാനി ആല്‍വ്‌സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീലിന്റെ നില പരുങ്ങലിലായി.

റഫറി പെനല്‍റ്റി അനുവദിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ മെക്‌സിക്കന്‍ താരം ആന്‍ഡ്രെ ഗ്വാര്‍ഡാഡോയ്ക്ക് പിഴവുപറ്റി. ഒരു അട്ടിമറി വിജയത്തിന്റെ എല്ലാ സാധ്യതകളും മണത്തിരുന്നെങ്കിലും 80ാം മിനിറ്റില്‍ റൊണാള്‍ഡീഞ്ഞോയുടെ ഫ്രീ കിക്ക് കളിയുടെ ഗതി മാറ്റി മറിച്ചു. തന്റെ ട്രേഡ് മാര്‍ക്ക് കിക്കിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തെത്തിച്ച് സൂപ്പര്‍താരം ടീമിനു സമനില നേടി കൊടുത്തു.

നാലു മിനിറ്റിനുശേഷം മാര്‍സെലോ ടീമിന്റെ വിജയഗോള്‍ കുറിച്ചു. മെക്‌സിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ജോസ് മാനുവല്‍ ഡെ ലാ ടോറെയുടെ പതിനഞ്ചു വിജയങ്ങള്‍ക്കുശേഷമുള്ള ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. മറ്റ് അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങളില്‍ ഇക്വഡോര്‍ അമേരിക്കയെ 1-0നും ഉക്രെയ്ന്‍ എസ്‌റ്റോണിയയെ 2-0നും തോല്‍പ്പിച്ചു.

യൂറോ കപ്പ് യോഗ്യതാറൗണ്ട് മല്‍സരങ്ങളില്‍ ഇറ്റലി 3-0ന് വടക്കന്‍ അയര്‍ലന്‍ഡിനെയും സ്‌പെയിന്‍ 3-1ന് സ്‌കോട്ട്‌ലാന്റിനെയും സ്വീഡന്‍ 3-2ന് നെതര്‍ലാന്‍ഡിനെയും നോര്‍വേ 3-1ന് സൈപ്രസിനെയും വെയ്ല്‍സ് 1-0ന് ബള്‍ഗേറിയയെയും തോല്‍പ്പിച്ചു. അല്‍ബേനിയ-റൊമാനിയ, ഫ്രാന്‍സ്-ബോസ്‌നിയ മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. റഷ്യ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് ടീമുകള്‍ ഇതിനകം യൂറോ ഫൈനല്‍ റൗണ്ട് ഉറപ്പാക്കി കഴിഞ്ഞു.

Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+