Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ സോക്കര്‍ ക്യാംപ് ബാംഗ്ലൂരില്‍

ബാംഗ്ലൂര്‍: മുന്‍ ബാഴ്‌സലോണ താരം ജോസപ് പെപ് മോര്‍ട്ടല്ല നയിക്കുന്ന അഞ്ചു ദിവസത്തെ ഫുട്‌ബോള്‍ പരിശീലനക്യാംപ് ബാംഗ്ലൂരില്‍ നടക്കും. ആറു മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി മെയ് 21 മുതല്‍ 25 വരെ ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

Kyazoonga

എഫ്‌സിബി എസ്‌കോളയും കണ്‍സിയന്‍ ഫുട്‌ബോളും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത് രജിസ്‌ട്രേഷന്‍ പാര്‍ട്ണറായ kyazoonga.com അറിയിച്ചു.

12600 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന സീനിയോറിറ്റി അനുസരിച്ചാണ് ക്യാംപിലേക്കുലഌപ്രവേശനം. സ്പാനിഷ് ക്ലബ്ബ് നേരത്തെ ദില്ലിയിലും ഇത്തരത്തിലുള്ള ക്യാംപ് സംഘടിപ്പിച്ചിരുന്നു.

എഫ്‌സി ബാഴ്‌സലോണയുടെ പരിശീലനരീതികളാണ് ക്യാംപിലും സ്വീകരിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ക്യാംപിനെ ആമുഖം, പരിശീലനത്തിനു മുമ്പ്, പരിശീലനം എന്നിങ്ങനെ മൂന്നു ഘട്ടമായി വേര്‍തിരിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതോടൊപ്പം കുട്ടികളെ നേതൃനിരയിലേക്കുയര്‍ത്താന്‍ ഉതകുന്ന മോട്ടിവേഷന്‍ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അണ്ടര്‍ 8, അണ്ടര്‍ 10, അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 17 എന്നീ പ്രായവിഭാഗങ്ങളായി വേര്‍തിരിച്ചായിരിക്കും പരിശീലനം നല്‍കുക.

Story first published: Thursday, May 10, 2012, 10:17 [IST]
Other articles published on May 10, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+