Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയ്ക്കും റയലിനും ജയം

കാലിഫോര്‍ണിയ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള മത്സരങ്ങളില്‍ സ്പാനിഷ് ക്ലബുകളായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ജയം.

റയല്‍ അമേരിക്കന്‍ ലോസാഞ്ചലസ് ഗാലക്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തറപറ്റിച്ചപ്പോള്‍ ഏഷ്യന്‍ പര്യടനം നടത്തുന്ന ബാഴ്‌സലോണ ചൈനീസ് ലീഗ് ചാമ്പ്യന്‍മാരായ ബീജിംഗ് ഗുവോണിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു.

രണ്ടുഗോളിന് പിന്നിലായിരുന്നു ആദ്യം റയലിന്റെ നില. പിന്നീടാണ് ഇവര്‍ ജയത്തിലേയ്ക്ക് കുതിച്ചത്. ടോഡ് ഡുനാവാന്റും ലാന്റന്‍ ഡൊണോവാനും നേടിയ ഗോളുകള്‍ക്ക് ഗാലക്‌സി ഒന്നാം പകുതിയില്‍ മുന്നിലെത്തി. ഗോണ്‍സാലൊ ഹിഗ്വയിന്റെ ഇരട്ടഗോളുകളും സാബി അലോന്‍സോയുടെ ഗോളും റയലിന് ജയമൊരുക്കി.

സെര്‍ജി റോബര്‍ട്ടോ,നോലിറ്റോ, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം.

ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീഴ്ത്തി

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ തോല്‍പ്പിച്ചു. പ്രീമിയര്‍ ലീഗിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചെല്‍സിക്കുമേല്‍ നേടിയ ആധികാരിക വിജയം മാഞ്ചസ്റ്റര്‍ കോച്ച് ഫെര്‍ഗൂസനും കൂട്ടര്‍ക്കും കൂടുതല്‍ കരുത്ത് പകരുമെന്നുറപ്പാണ്.

ചെല്‍സി നിരയില്‍ ഗോളി പീറ്റര്‍ ചെക്ക് ഇറങ്ങിയില്ല. എന്നാല്‍, മാഞ്ചസ്റ്റര്‍ നിരയില്‍ റൂണിയുള്‍പ്പെടെയുള്ള പ്രമുഖരെല്ലാം ഇറങ്ങി. ഗോള്‍ തിരിച്ചടിക്കാന്‍, കഴിഞ്ഞ വര്‍ഷം പ്രീമിയര്‍ ലീഗ് ടോപ്‌സ്‌കോററായ ദ്രോഗ്ബയടക്ക മുള്ളവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റര്‍ പ്രതിരോധം വഴങ്ങിയില്ല.

ഓഗസ്റ്റ് 14 ന് ആരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ ആദ്യ എതിരാളി ന്യൂകാസില്‍ യുണൈറ്റഡാണ്. കഴിഞ്ഞ പ്രവാശ്യം കിരീടം ചെല്‍സിക്ക് വിട്ടുകൊടുത്തതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇത്തവണ ഫെര്‍ഗൂസന്റെ ചുവന്ന പട ഇറങ്ങുക. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ ആദ്യ മത്സരം വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണുമായാണ്.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+