Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബലോട്ടെല്ലിയുടെ ഇരട്ടഗോളില്‍ ഇറ്റലി

Mario Balotelli
വാഴ്‌സ: മരിയോ ബലെട്ടെല്ലിയുടെ ഇരട്ടഗോളിന്റെ മികവില്‍ മുന്‍ ലോകചാംപ്യന്മാരായ ഇറ്റലി നിലവിലുള്ള രണ്ടാം സ്ഥാനക്കാരായ ജര്‍മനിയെ തുരത്തി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു. കപ്പ് ഫാവറിറ്റുകളായിരുന്ന ജര്‍മനിയെ 2-1 തോല്‍പ്പിച്ച ഇറ്റലി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിനുമായി ഏറ്റുമുട്ടും. പന്ത്രണ്ടു വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് ഇറ്റലി ഫൈനലില്‍ കടക്കുന്നത്.

പ്രതിരോധത്തിന്റെ ആശാന്മാരായ അസൂരികള്‍ ആക്രമണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ടുള്ള കേളിശൈലിയുമായാണ് കളത്തിലിറങ്ങിയത്. കടലാസിലെ കണക്കില്‍ മുമ്പന്മാരായ ജര്‍മനി അന്താരാഷ്ട്ര മത്സരത്തില്‍ ഇറ്റലിക്കെതിരേ കളിമറക്കുമെന്ന ചരിത്രം വാഴ്‌സയിലും ആവര്‍ത്തിച്ചു. പ്രതിഭാസമ്പന്നരായ ഒട്ടേറെ താരങ്ങളുണ്ടായിട്ടും ഇറ്റലിയെ വിജയിപ്പക്കണമെന്ന മട്ടിലാണ് ജര്‍മനി കളിച്ചത്. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ വീണതോടെ കളി ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു ജര്‍മനി.

20ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഹെഡ്ഡറില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ക്രെഡിറ്റ് ബലോട്ടെല്ലിക്കും കസാനോയ്ക്കും നല്‍കണം. രണ്ട് ജര്‍മന്‍ താരങ്ങള്‍ക്കിടയിലും അളന്നുമുറിച്ച് കാസിനോ നല്‍കിയ പാസ്സില്‍ നിന്നായിരുന്നു ബലോട്ടെല്ലിയുടെ ഗോള്‍. 36ാം മിനിറ്റില്‍ പിറന്നത് യൂറോ 2012ലെ മികച്ചൊരു ഗോളായിരുന്നു.

ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ ഒരു ലോങ് ക്ലിയറിങില്‍ നിന്നും പന്ത് സ്വീകരിച്ചു മുന്നേറിയ ബലോട്ടെല്ലി പന്തിന്റെ നിയന്ത്രണം പരിപൂര്‍ണമായും ഏറ്റെടുത്തു. ബോക്‌സിന്റെ അരികില്‍ നിന്നും പോസ്റ്റ് ടോപ് കോര്‍ണറിലേക്ക് വെടിയുണ്ട കണക്കെ പായിച്ച പന്തിനു മുന്നില്‍ പകച്ചുനില്‍ക്കാന്‍ മാത്രമേ ജര്‍മന്‍ ഗോളിക്ക് സാധിച്ചുള്ളൂ. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ജര്‍മനിയുടെ ആശ്വാസഗോള്‍. പെനല്‍റ്റിയിലൂടെ ഓസിലാണ് വലകുലുക്കിയത്.

Story first published: Friday, June 29, 2012, 9:57 [IST]
Other articles published on Jun 29, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+