Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ച ഓസിസും തോറ്റ സെര്‍ബിയയും പുറത്ത്

Australia Stun Serbia
നെല്‍സ്പ്രൂയിറ്റ്: വിജയിച്ച് കളം വിടേണ്ടിവന്ന കഥയാണ് ഈ ലോകകപ്പില്‍ ആസ്‌ത്രേലിയയ്ക്ക് പറയാനുള്ളത്.

69ാം മിനിറ്റില്‍ ടിം കാഹിലുംഎഴുപത്തിമൂന്നാം മിനിറ്റില്‍ ബ്രെറ്റ് ഹോള്‍മാനും നേടിയ ഗോളുകള്‍കൊണ്ട് സെര്‍ബിയയെ മൂക്കുകുത്തിച്ചുവെങ്കിലും ആസ്‌ത്രേലിയയ്ക്ക് ലോകകപ്പില്‍ നിന്നു പുറത്തേയ്ക്ക് പോകേണ്ടിവന്നു. വീര്യത്തോടെ പോരാടിയ സെര്‍ബിയയുടെയും അവസ്ഥ മറിച്ചായിരുന്നില്ല.

ഗ്രൂപ്പ് ഡിയില്‍ നാലു പോയിന്റ് നേടിയ ഓസ്‌ട്രേലിയ അത്രയും പോയിന്റുള്ള ഘാനയ്ക്കു പിന്നില്‍ മൂന്നാമതായി. ഗോള്‍ വ്യത്യാസത്തിലെ മികവില്‍ ഘാന രണ്ടാമതെത്തി. ആറു പോയിന്റുള്ള ജര്‍മനിയാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍. മൂന്നു പോയിന്റുമായി നാലാം സ്ഥാനത്തുള്ള സെര്‍ബിയയും ആസ്‌ത്രേലിയ യയ്‌ക്കൊപ്പം ടൂര്‍ണമെന്റില്‍നിന്നു പുറത്തായി.

83ാം മിനിറ്റില്‍ മാര്‍ക്കോ പാന്റലിച്ചാണ് സെര്‍ബിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് പോരാട്ടം പൊടിപാറിയത്.

ആദ്യ പകുതിയില്‍ സെര്‍ബിയയ്ക്കായിരുന്നു മുന്‍തൂക്കം. 38ാം മിനിറ്റില്‍ സെര്‍ബിയയുടെ വിങ്ങര്‍ പന്തു വലയില്‍ കുരുക്കിയെങ്കിലും ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയര്‍ന്നിരുന്നു. ഓസീസ് ഗോളി മാര്‍ക്ക് ഷ്വാര്‍സര്‍ മാത്രം മുന്നില്‍ നില്‍ക്കേ, പാന്റലിച്ച് പന്തു പുറത്തേക്കടിച്ചു കളഞ്ഞിരുന്നു.

ഇടവേളയ്ക്കു ശേഷം നിക്കോല സിജിച്ചിന്റെ തീപോലുള്ളൊരു ഷോട്ട് ആസ്‌ത്രേലിയന്‍ ക്രോസ്ബാറിനു മുകളിലൂടെ പറന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡ് താരം നെമാന്യ വിദിച്ചിന്റെ മികവാണ് പലപ്പോഴും കങ്കാരുപ്പടയുടെ നീക്കങ്ങളുടെ മുനയൊടിച്ചത്.

32ാം മിനിറ്റില്‍ കാഹിലിനു ലഭിച്ച ഗോളവസരം പാഴായി. മികച്ച തുടക്കം കിട്ടിയ സെര്‍ബിയയ്ക്ക് പക്ഷേ, അതു നിലനിര്‍ത്താനായില്ല.

ജപ്പാനെതിരേ (2006 ലോകകപ്പില്‍, 31) ജയിച്ചതിനു ശേഷം ആദ്യമായാണ് ഓസീസ് ലോകകപ്പില്‍ ജയം കാണുന്നത്. തോല്‍വിയോടെ സെര്‍ബിയയുടെയും ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+