ബ്രസീലിലേയ്ക്കും പരിശീലകനായി മറഡോണ തന്നെ

മറഡോണയുടെ കരാര്‍ നാലുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ അര്‍ജന്റിനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു.
പുതിയ തീരുമാനത്തെക്കുറിച്ച് അസോസിയേഷന്‍ പ്രസിഡന്റ് ജൂലിയൊ ഗ്രൊണ്‍ഡോണ അടുത്തയാഴ്ച മറഡോണയുമായി ചര്‍ച്ച നടത്തുമെന്ന് അസോസിയേഷന്‍ വക്താവ് അറിയിച്ചു.
അസോസിയേഷന്റെ വാഗ്ദാനം മറഡോണ നിരസിക്കുന്നതു വരെ മറ്റൊരു പരിശീലകനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ജൂലിയൊ ഗ്രൊണ്‍ഡോണ പറഞ്ഞു.
ലോകകപ്പ് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് ദയനീയമായി തോറ്റെങ്കിലും അര്‍ജന്റീനയുടെ മൊത്തത്തിലുള്ള പ്രകടനം തൃപ്തികരമായിരുന്നുവെന്നു അദ്ദേഹം വിലയിരുത്തി.
അതേസമയം അസോസിയേഷന്റെ വാഗ്ദാനം മറഡോണ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ലോകകപ്പ് തോല്‍വിയ്ക്ക് ശേഷം മറഡൊണ രാജി സന്നദ്ധത അറിയിച്ചിരുന്നു.
പരിശീലക സ്ഥാനത്ത് തുടരണോ എന്ന കാര്യം മറഡോണ തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് ലയണല്‍ മെസ്സി അടക്കമുള്ള താരങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications