Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരാഗ്വെയെ വീഴ്ത്തി അര്‍ജന്റീന ലോകകപ്പിന്

ബ്യൂണസ് ഐറിസ്: പരാഗ്വെയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ലോകകപ്പിലേക്ക് രാജകീയ പ്രവേശനം. രണ്ട് കളികള്‍ ബാക്കി നില്‍ക്കേയാണ് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്നും ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. രണ്ട് പെനാല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിച്ച മെസ്സി തന്നെയാണ് അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനം അനായാസമാക്കിയത്.

14 കളികളില്‍ നിന്നും 29 പോയന്റുകളോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് അര്‍ജന്റീന. ഗ്രൂപ്പില്‍ ആദ്യമെത്തുന്ന നാല് ടീമുകളാണ് ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുക. നിലവിലെ പോക്ക് വെച്ച് നോക്കിയാല്‍ കൊളംബിയ, ചിലി എന്നീ ടീമുകള്‍ക്ക് മാത്രമേ അര്‍ജന്റീനയെ മറികടക്കാന്‍ സാധ്യതയെങ്കിലുമുള്ളൂ. അങ്ങനെ സംഭവിച്ചാല്‍പ്പോലും മൂന്നാമത്തെ ടീമായി അര്‍ജന്റീന ലോകകപ്പിനെത്തും.

messi

പരാഗ്വേയുടെ ഹോം ഗ്രൗണ്ടായ അസുണ്‍സിയോണില്‍ അര്‍ജന്റീനയുടെ തികഞ്ഞ ആധിപത്യമായിരുന്നു. പന്ത്രണ്ടാം മിനുട്ടില്‍ ക്യാപ്റ്റന്‍ മെസി തന്നെയാണ് ടീമിനെ മുന്നിലെത്തിച്ചത്. ആറുമിനുട്ടിന് ശേഷം സമനില ഗോളിലൂടെ പരാഗ്വെ ഒരു മത്സരത്തിന്റെ പ്രതീതിയുണര്‍ത്തിയെങ്കിലും അത് അധികനേരം നീണ്ടില്ല.

മുപ്പത്തിരണ്ടാം മിനുട്ടില്‍ അഗ്യൂറോയുടെ ഗോളിലൂടെ അര്‍ജന്റീന ലീഡ് പിടിച്ചു. രണ്ട് പെനാല്‍ട്ടികള്‍ കൂടി മെസി ലക്ഷ്യത്തിലെത്തിച്ചതോടെ അര്‍ജന്റീനയുടെ വിജയം പൂര്‍ത്തിയായി. 83 കളികളില്‍ നിന്നും മെസ്സിയുടെ മുപ്പത്തിയേഴാം അ്ന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

Story first published: Wednesday, September 11, 2013, 11:28 [IST]
Other articles published on Sep 11, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+