For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്‌പെയിന്‍ ഫ്രാന്‍സിനോട്; പേടിയോടെ അര്‍ജന്റീന

messi
പാരീസ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ ഇന്ന് തീപാറുന്ന പോരാട്ടങ്ങള്‍. ലോക ചാമ്പ്യന്മാരായ സ്‌പെയിനിന് ഇന്ന് കരുത്തരായ ഫ്രാന്‍സാണ് എതിരാളികള്‍. ഗ്രൂപ്പില്‍ 10 പോയന്റോടെ ഒന്നാം സ്ഥാനത്താണ് ഫ്രാന്‍സ്. സ്‌പെയിന്‍ എട്ടുപോയന്റോടെ രണ്ടാമതും. പ്ലേ ഓഫ് ഒഴിവാക്കാനായി രണ്ടും കല്‍പിച്ചാണ് ഇന്ന് ഇരു ടീമുകളും ഇറങ്ങുക. ഗ്രൂപ്പിലെ ചാമ്പ്യന്മാര്‍ക്ക് നേരിട്ട് ലോകകപ്പിനെത്താം.

അര്‍ജന്റീനയുടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ബൊളീവിയ. ഈ രണ്ടു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളേയും ഒരു പോലെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എന്നാല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബോളീവിയയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ അര്‍ജന്റീനയക്കും അവരുടെ ആരാധകര്‍ക്കും ഈ സ്‌നേഹമൊന്നും ബൊളീവിയയോട് ഉണ്ടാകില്ല എന്നുറപ്പാണ്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്നിറങ്ങുന്നത് ബൊളീവിയയ്‌ക്കെതിരെ ജയം മാത്രം ലക്ഷ്യമിട്ടാണ്.

10 കളികളില്‍ 23 പോയന്റോടെയാണ് മെസ്സിയും കൂട്ടരും മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ കളിയില്‍ വെനസ്വേലയെ 3-0 നാണ് അര്‍ജന്റീന തോല്‍പിച്ചത്. 2010 ലെ യോഗ്യതാ മത്സരത്തില്‍ ബൊളീവീയയോട് 6-1 ന് തോറ്റതിന്റെ കണക്കും ലാ പാസില്‍ ഇറങ്ങുമ്പോള്‍ അര്‍ജന്റീനയുടെ മനസ്സിലുണ്ടാകും എന്നുറപ്പ്.

എട്ടാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള മോണ്ടിനെഗ്രോയെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് ബര്‍ത്ത് ഉറപ്പിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. 11 പോയന്റോടെ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോള്‍. ആറാം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിന് ഇന്ന് വിജയത്തില്‍ കുറഞ്ഞ ഒന്നും വേണ്ട. അസര്‍ബൈജാനെതിരെ ഇന്നിറങ്ങുമ്പോള്‍ രണ്ടാമതെങ്കിലുമെത്തി പ്ലേ ഓഫ് എങ്കിലും കളിക്കാനായിരിക്കും പറങ്കിപ്പടയുടെ കൊതി.

മറ്റു ഗ്രൂപ്പുകളില്‍ ജര്‍മനി കസാക്കിസ്ഥാനെയും ഇറ്റലി മാള്‍ട്ടയെയും ഹോളണ്ട് റൊമാനിയയെയും ജപ്പാന്‍ ജോര്‍ദ്ദാനെയും ദക്ഷിം കൊറിയ ഖത്തറിനെയും നേരിടും. യൂറോപ്പില്‍ മാത്രം ഇന്ന് 17 മത്സരങ്ങളുണ്ട്. തെക്കേ അമേരിക്കയില്‍ 4, വടക്കേ അമേരിക്കയില്‍ 3, ആഫ്രിക്കയില്‍ രണ്ടും മത്സരങ്ങള്‍ ഇന്ന് നടക്കും.

Story first published: Tuesday, March 26, 2013, 15:19 [IST]
Other articles published on Mar 26, 2013
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+