ഇനി മലബാറിലേക്ക് വരുന്നത് സാക്ഷാല്‍ മെസ്സി

മറഡോണയുടെ വരവ് സൃഷ്ടിച്ച കോലാഹലം കെട്ടടങ്ങുംമുമ്പെ കേരളത്തിലെ മറ്റൊരു പ്രമുഖ വ്യാപാര ഗ്രൂപ്പാണ് സമകാലീന ഫുട്‌ബോളിലെ രാജാവായി വിശേഷിപ്പിയ്ക്കുന്ന ലയണല്‍ മാന്ത്രികന്‍ മെസ്സിയെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍തുടങ്ങിയിരിയ്ക്കുന്നത്. പുതിയ വ്യാപാരസമുച്ചയത്തിന്റെ ഉദ്ഘാടനത്തിനായി അടുത്ത മാസത്തോടെ മെസ്സിയെ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറഡോണയുടെ വരവ് വന്‍ ആവേശമാണ് മലബാറിലെങ്ങും വിതച്ചത്. ഇതിന്റെ പരസ്യ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് മെസ്സിയെ എത്തിയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.
മറഡോണയെ നേരില്‍ കണ്ടതിന്റെ രോമാഞ്ചമടങ്ങും മുമ്പ് മെസ്സിയും വരുമെന്ന വാര്‍ത്ത വിശ്വസിയ്ക്കാന്‍ പല ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല.
എതിരാളികളുടെ ഗോള്‍മുഖത്ത് നാശം വിതിയ്ക്കുന്ന പോരാളിയെ നേരില്‍ കാണുകയെന്ന അപൂര്‍വസൗഭാഗ്യം എന്നെങ്കിലും കൈവരുമെന്ന് ഇവരില്‍ ഭൂരിഭാഗവും കരുതിയിരിക്കില്ല. മറഡോണയ്ക്ക് പിന്നാലെ മെസ്സിയെയും കൂടി കാണാനുള്ള ഭാഗ്യം ലഭിച്ചാല്‍ ഈ ജന്മത്തിന്റെ പുണ്യനിമിഷങ്ങളായാവും മലബാറിലെ ഫുട്‌ബോള്‍ സ്‌നേഹികള്‍ അതിനെ കരുതുക.
കണ്ണൂരിലാണോ മലപ്പുറത്താണോ മെസ്സി വരുന്നതെന്നാണ് ഇനിയറിയേണ്ടത്. അതേ ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍...കാല്‍പ്പന്തുകളിയിലെ മറ്റൊരു തമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പ്....
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications