
കോച്ച് റോബര്‍ട്ടോ മാന്‍സിനിയുമായി ഉടക്കി നില്‍ക്കുന്ന ടെവസിനെ പൂര്‍ണമായി വിട്ടുകൊടുക്കുന്നതിന് സിറ്റി തയ്യാറായിരുന്നെങ്കിലും അതിന് മിലാന് താല്‍പ്പര്യമുണ്ടായിരുന്നില്ല. കളിക്കാരനുമായി ധാരണയിലെത്തി കഴിഞ്ഞു. ഇക്കാര്യം സിറ്റി അധികൃതരെ ഇമെയിലിലൂടെ അറിയിച്ചിട്ടുണ്ട്. തീര്‍ച്ചയായും പ്രീമിയര്‍ ലീഗ് ടീം ഇക്കാര്യം സമ്മതിക്കുക തന്നെ ചെയ്യും.
ഹൃദയശസ്ത്രക്രിയക്കുവേണ്ടി അന്റോണിയോ കസാനോ ടീം വിട്ടതിനാല്‍ ടെവസ് എത്രയും വേഗം ടീമിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. കാര്യങ്ങളെല്ലാം കരാര്‍ പ്രകാരം നടക്കുകയാണെങ്കില്‍ ജനുവരിയോടെ ടെവസ് മിലാനു വേണ്ടി കളത്തിലിറങ്ങും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും അഞ്ചുവര്‍ഷത്തെ കരാറിലാണ് ടെവസ് സിറ്റിയിലെത്തിയത്. ഫസ്റ്റ് ഇലവനില്‍ നിന്നും തുടര്‍ച്ചയായി മാറ്റി നിര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് യുനൈറ്റഡ് വിട്ട ടെവസ് സിറ്റിയിലെത്തി അധികകാലം കഴിയുന്നതിനു മുമ്പ് കോച്ചുമായി ഉടക്കി. ഇതോടെ സിറ്റിയിലും സ്ഥാനം റിസര്‍വ് ബെഞ്ചിലായി.