Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് സൂപ്പര്‍ കപ്പ്: സെമിയില്‍ റയല്‍ മാഡ്രിഡ് നാണംകെട്ടു, ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ബയേണ്‍

മലാഗ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണ ഫൈനല്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. രണ്ടാം സെമി ഫൈനലില്‍ അത്‌ലറ്റികോ ബില്‍ബാവോയ്ക്ക് മുന്നില്‍ 2-1 ന് സിദാനും ശിഷ്യന്മാരും മുട്ടുകുത്തിയതോടെയാണ് ക്ലാസിക് ഫൈനല്‍ ആവേശം നഷ്ടമായത്. സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തി ബില്‍ബാവോയ്‌ക്കെതിരേ ഇറങ്ങിയിട്ടും വിജയം സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡിനായില്ല. 4-3-3 ഫോര്‍മേഷനിലിറങ്ങിയ റയലിനെ 4-4-2 ഫോര്‍മേഷനിലാണ് അത്‌ലറ്റികോ ക്ലബ്ബ് നേരിട്ടത്.

18ാം മിനുട്ടില്‍ റൗല്‍ ഗാര്‍ഷ്യയുടെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് അത്‌ലറ്റികോ ക്ലബ്ബായിരുന്നു. 38ാം മിനുട്ടില്‍ റൗല്‍ തന്നെ ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ത്തന്നെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധിപത്യം അത്‌ലറ്റികോ ക്ലബ്ബ് സ്വന്തമാക്കി. 73ാം മിനുട്ടില്‍ കരിം ബെന്‍സേമയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. മികച്ച പ്രതിരോധം കാഴ്ചവെക്കുന്നതില്‍ അത്‌ലറ്റികോ ക്ലബ്ബ് വിജയിച്ചു. 70 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കുകയും എട്ടിനെതിരേ 21 ഗോള്‍ശ്രമം നടത്തുകയും ചെയ്തിട്ടും റയലിന് ജയിക്കാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. നേരത്തെ ആദ്യ സെമിയില്‍ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സലോണ ഫൈനല്‍ ടിക്കറ്റെടുത്തത്.

realmadrid

ജര്‍മന്‍ കപ്പില്‍ നിന്ന് ചാമ്പ്യന്‍നിരയായ ബയേണ്‍ മ്യൂണിക്കും പുറത്തായി. നിലവിലെ ചാമ്പ്യന്മാരായ ബയേണിനെ രണ്ടാം നിര ക്ലബ്ബായ ഹോള്‍സ്‌റ്റെയിന്‍ കീയലാണ് അട്ടിമറിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും 2-2 തുല്യത പുലര്‍ത്തിയതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ഷൂട്ടൗട്ടില്‍ 6-5നാണ് കിയലിന്റെ ജയം. ബയേണ്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക്ക് റോക്കയെടുത്ത ആറാം കിക്ക് ലക്ഷ്യം കാണാതിരുന്നതോടെയാണ് ചരിത്ര അട്ടിമറിയുമായി കിയ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്.

കിയയുടെ 4-3-3 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനിലാണ് ബയേണ്‍ മ്യൂണിക്ക് നേരിട്ടത്. ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന ലെവന്‍ഡോസ്‌കി പകരക്കാരനായി രണ്ടാം പകുതിയില്‍ എത്തിയെങ്കിലും ടീമിന് വിജയം നേടിക്കൊടുക്കാനായില്ല. സെര്‍ജി ഗ്നാബ്രി,ലിറോയ് സാനെ എന്നിവരാണ് നിശ്ചിത സമയത്ത് ബയേണായി വലകുലുക്കിയത്. ഫിന്‍ ബാര്‍ട്ടില്‍സ്,ഹൗക്കി വാഹ് എന്നിവരാണ് കിയക്കായി ഗോള്‍ നേടിയത്. നിലവിലെ ബുണ്ടസ്ലീഗ,ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാണ് ബയേണ്‍ മ്യൂണിക്ക്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സലണല്‍-ക്രിസ്റ്റല്‍ പാലസ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് കരുത്തരായ ആഴ്‌സണലിന് സമനില നേരിടേണ്ടി വന്നത്. 67 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് ആഴ്‌സണലാണെങ്കിലും 11നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ക്രിസ്റ്റല്‍ കരുത്തുകാട്ടി. ആഴ്‌സണല്‍ 11ാം സ്ഥാനത്തും ക്രിസ്റ്റല്‍ പാലസ് 13ാം സ്ഥാനത്തുമാണ്.

Story first published: Friday, January 15, 2021, 11:16 [IST]
Other articles published on Jan 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+