Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയെ ഞെട്ടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍കപ്പ് ഫൈനലില്‍

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ ബാഴ്‌സലോണയെ മറികടന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനലിലെത്തി. അവസാന മിനിറ്റുകളില്‍ നേടിയ ഗോളിലാണ് സൂപ്പര്‍താരം ലയണല്‍ മെസ്സി അണിനിരന്ന ബാഴ്‌സലോണയെ അത്‌ലറ്റിക്കോ പരാജയപ്പെടുത്തിയത്. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിയില്‍ വലന്‍സിയയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡാണ് ഫൈനലില്‍ അത്‌ലറ്റിക്കോയുടെ എതിരാളി.

മത്സരത്തില്‍ ആദ്യം ലീഡെടുത്തത് അത്‌ലറ്റിക്കോയാണ്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ മത്സരം ആരംഭിച്ചയുടന്‍ 46-ാം മിനിറ്റില്‍ കോക്കെയിലൂടെ അത്‌ലറ്റിക്കോ മുന്നില്‍ക്കയറി. എന്നാല്‍, സൂപ്പര്‍താരം ലയണല്‍ മെസ്സി 51-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഒപ്പമെത്തിയ ബാഴ്‌സ 62-ാം മിനിറ്റില്‍ ഗ്രിസ്മാന്‍ നേടിയ ഗോളില്‍ ലീഡ് നേടുകയും ചെയ്തു. മത്സരം ബാഴ്‌സ സ്വന്തമാക്കുമെന്ന് ഉറപ്പാക്കിയ ഘട്ടത്തില്‍ 81-ാം മിനിറ്റില്‍ മൊറാട്ടയും 86-ാം മിനിറ്റില്‍ കൊറേയയും സ്‌കോര്‍ ചെയ്തതോടെ അത്‌ലറ്റിക്കോയ്‌ക്കോ ഫൈനലിലെത്തുകയായിരുന്നു.

athleticomadridvsbarcelona

അത്‌ലറ്റിക്കോയ്‌ക്കെതിരെ മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയത് ബാഴ്‌സയാണ്. 73 ശതമാനവും പന്ത് കൈവശം വെച്ച ബാഴ്‌സ 16 തവണ ഗോള്‍ശ്രമവും 9 തവണ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുകളും പായിച്ചു. എന്നാല്‍, പ്രതിരോധത്തിലൂന്നിയ കളിയില്‍ ശ്രദ്ധ ചെലുത്തിയ അത്‌ലറ്റിക്കോയ്ക്ക് അവസാന മിനിറ്റുകളില്‍ നടത്തിയ കുതിപ്പ് ജയം നേടിക്കൊടുക്കുകയായിരുന്നു.

Story first published: Friday, January 10, 2020, 10:35 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+