Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇസ്‌കോ പുറത്ത്; യൂറോകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്‌പെയിന്‍ ടീമായി

മാഡ്രിഡ്: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്പാനിഷ് ടീമില്‍ നിന്ന് സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ഇസ്‌കോ പുറത്ത്. റയല്‍ മാഡ്രിഡില്‍ പകരക്കാരാന്റെ റോളിലേക്ക് ഒതുങ്ങിയതോടെ നിറം മങ്ങിയ ഇസ്‌കോയെ പരിശീലകന്‍ ലൂയിസ് എന്റിക്വെ ഒഴിവാക്കുകയായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ നാണംകെട്ടു പുറത്തായ സ്‌പെയിനിന് കരുത്തുകാട്ടാനുള്ള അവസരമാണ് യൂറോകപ്പിലുള്ളത്.

ഇസ്‌കോയെക്കൂടാതെ മറ്റു ചില സൂപ്പര്‍ താരങ്ങളുടെ അഭാവവും ടീമിലുണ്ട്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റയേയും പരിശീകന്‍ പരിഗണിച്ചിട്ടില്ല. അത്‌ലറ്റികോ മാഡ്രിഡ് താരമായ കോസ്റ്റയ്്ക്ക് പരിക്കാണ് തിരിച്ചടി നല്‍കിയത്. അത്‌ലറ്റികോ മാഡ്രിഡ് താരങ്ങളായ കോക്കെ,സൗള്‍ നിഗ്യൂയിസ് എന്നിവര്‍ക്കും സ്പാനിഷ് ടീമില്‍ ഇടംമില്ല. ജീസസ് നവാസ്,ഐക്കര്‍ മ്യൂണിയന്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.

isco

പരിചയസമ്പത്തേറെയുള്ള നവാസിന് 2013ന് ശേഷം ആദ്യമായാണ് ടീമിലേക്ക് വിളിയെത്തുന്നത്. ജെയ്മി മാട്ട, സെര്‍ജിയോ കനാലെസ,് ഫാബിയന്‍ റൂയിസ്,സെര്‍ജി ഗോമസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡേവിഡ് ഡി ഗിയ, ചെല്‍സിയുടെ കെപ്പ അരിസബലാഗ, റയല്‍ ബെറ്റിസിന്റെ പൗ ലോപ്പസ് എന്നിവരാണ് ഗോളിമാര്‍. സെര്‍ജിയോ റാമോസ്്,മാര്‍ക്കോ അസെന്‍സിയോ,ജാമി മാറ്റ, സെര്‍ജി ഗോമസ്,ജോര്‍ദി ആല്‍ബ,സെര്‍ജി റോബര്‍ട്ടോ,അല്‍വാരോ മൊരാറ്റ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമിലിടം നേടി. മാര്‍ച്ച് 23ന് നോര്‍വയ്‌ക്കെതിരെയും 27ന് മാള്‍ട്ടയ്‌ക്കെതിരെയുമാണ് സ്‌പെയിന്റെ മത്സരങ്ങള്‍.

Story first published: Saturday, March 16, 2019, 10:32 [IST]
Other articles published on Mar 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+