Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡ് പ്രശ്‌നമല്ല? ആരാധകരെ പ്രവേശിപ്പിച്ച് മത്സരം നടത്താന്‍ തയ്യാറെടുത്ത് ലാലിഗ

ബാഴ്‌സലോണ: കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. നിരവധി ആളുകളെ മരണത്തിലേക്ക് തള്ളിവെട്ട കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 10ഓടെ എല്ലാ കായിക മത്സരങ്ങളും സ്‌പെയിന്‍ നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ലാലിഗ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌പെയിന്‍. നിലവിലെ സാഹചര്യത്തില്‍ സ്‌പെയിനിലെ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നുണ്ട്.

ലീഗ് പുനരാരംഭിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് മത്സരം നടത്താനാണ് ലാലിഗ വൃത്തങ്ങള്‍ ലക്ഷ്യമിടുന്നത്. കോവിഡ് ആശങ്ക ഒഴിഞ്ഞിട്ടില്ലാത്ത സാഹചര്യങ്ങളില്‍ മറ്റ് ലീഗുകളൊന്നും ആരാധകരെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. മെയ് അവസാനത്തോടെ ആരംഭിച്ച ബുണ്ടസ്ലീഗയിലും ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൂടാതെ ഗ്രൗണ്ട് സ്റ്റാഫിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാം വിപരീതമായുള്ള നടപടിക്കാണ് ലാലിഗ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

football

സ്പാനിഷ് ഹെല്‍ത്ത് എമര്‍ജന്‍സി കോര്‍ഡിനേറ്റര്‍ ഫെര്‍ണാണ്ടോ സിമോന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ തിരിച്ചെത്തുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കൂടാതെ ഇത് സംബന്ധിച്ച് സ്പാനിഷ് ആരോഗ്യമന്ത്രി സാല്‍വഡോര്‍ ഇല്ലയോയും കായിക മന്ത്രി ഐറിന്‍ ലോസാനയോടും ചര്‍ച്ച നടത്തിയെന്നും ഇവര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സിമോന്‍ വ്യക്തമാക്കുന്നത്. ലാ ലിഗയിലെ പ്രധാന താരങ്ങളും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു റിസ്‌ക് ഏറ്റെടുക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഈ തീരുമാനത്തെക്കുറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ താരങ്ങളെല്ലാം ടീമുകളോടൊപ്പം പരിശീലനം പുനരാരംഭിച്ചിരുന്നു. കൂടാതെ മുന്‍നിര ക്ലബ്ബുകള്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളെ സാമ്പത്തികമായും സഹായിക്കുന്നുണ്ട്. കൂടാതെ പ്രമുഖ താരങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരെ സഹായിക്കാന്‍ ക്യാംപെയ്‌നും നടത്തുന്നുണ്ട്. പ്രതിസന്ധിയെത്തുടര്‍ന്ന് താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായിരുന്നു.

മെസ്സി ഉള്‍പ്പെടെയുള്ള ചില മുന്‍നിര താരങ്ങളുടെ പ്രതിഫലത്തിന്റെ 70 ശതമാനത്തോളം വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ബാഴ്‌സലോണയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. 27 മത്സരത്തില്‍ നിന്ന് 58 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. തുല്യമത്സരത്തില്‍ നിന്ന് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനത്തുണ്ട്.ഇനി അതിവേഗം മത്സരങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ലീഗ് മാനേജ്‌മെന്റുകളുള്ളത്.

Story first published: Thursday, June 4, 2020, 11:37 [IST]
Other articles published on Jun 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+