യൂറോപ്യന്‍ മേഖലയിലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ക്രൊയേഷ്യ ടീമുകള്‍ക്ക് ജയം. ഗ്രൂപ്പ് ജിയില്‍ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ബാനിയയെ തോല്‍പ്പിച്ചു. പന്ത്രണ്ടാം മിനുട്ടിലെ പെനാല്‍റ്റി ഗോളില്‍ ഡി റോസിയാണ് ഇറ്റലിയെ മുന്നിലെത്തിച്ചത്. എണ്‍പതാം മിനുട്ടില്‍ ഇമ്മോബിലാണ് രണ്ടാം ഗോള്‍ നേടിയത്.
ഇറ്റലി ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബുഫണിന്റെ ആയിരാമത് കരിയര്‍ മത്സരത്തിലായിരുന്നു ഈ ജയം. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് തീക്കൊള്ളികളെറിഞ്ഞത് തടസം സൃഷ്ടിച്ചു. ഡി റോസി പെനാല്‍റ്റിയെടുക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു ആദ്യത്തെ തീക്കൊള്ളി ഗ്രൗണ്ടിലേക്ക് പറന്നെത്തിയത്. അല്‍ബാനിയന്‍ ആരാധകരുടെ പ്രതിഷേധപ്രകടനമായിരിന്നു ഇത്. പാലെര്‍മോയിലെ റെന്‍സോ ബാര്‍ബെറ സ്‌റ്റേഡിയത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തിയിട്ടും അല്‍ബാനിയക്കാര്‍ ഏറ് നിര്‍ത്തിയില്ല. ഒടുവില്‍ അല്‍ബാനിയ ക്യാപ്റ്റന്‍ അന്‍സി അഗോലി അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ആരാധക സംഘം ഒന്നടങ്ങിയത്.

ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ 4-1ന് ഇസ്രാഈലിനെ തകര്‍ത്തു. ഡേവിഡ് സില്‍വ (13), മാഷിന്‍ പെരെസ് (45), ഡിയഗോ കോസ്റ്റ (51), ഇസ്‌കോ (88) |എന്നിവരാണ് സ്‌പെയിനിനായി ലക്ഷ്യം കണ്ടത്. എഴുപത്താറാം മിനുട്ടില്‍ റെഫെലോവും സ്‌കോര്‍ ചെയ്തു.
ഗ്രൂപ്പ് ജിയില്‍ അഞ്ച് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റ് വീതമാണ് സ്‌പെയിനിനും ഇറ്റലിക്കും. ഗോള്‍ ആവറേജിലെ മുന്‍തൂക്കത്തില്‍ സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
ഗോള്‍ നില
ജോര്‍ജിയ 1-3 സെര്‍ബിയ
തുര്‍ക്കി 2-0 ഫിന്‍ലന്‍ഡ്
ആസ്ത്രിയ 2-0 മൊള്‍ഡോവ
റിപ്പ.അയര്‍ലാന്‍ഡ് 0-0 വെയില്‍സ്
ഇറ്റലി 2-0 അല്‍ബാനിയ
ലിചെന്‍സ്റ്റെന്‍ 0-3 മാസിഡോണിയ
സ്‌പെയിന്‍ 4-1 ഇസ്രാഈല്‍
ക്രൊയേഷ്യ 1-0 ഉക്രൈന്‍
കൊസോവോ 1-2 ഐസ് ലാന്‍ഡ്