ഇറ്റലിക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യതയില്ല, സ്‌പെയിനും ജര്‍മനിയും ഇംഗ്ലണ്ടും റെഡി
2018 ഫിഫ ലോകകപ്പിന് സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട് യോഗ്യത നേടി. ഇറ്റലി പ്ലേ ഓഫ് യോഗ്യത നേടി.
ഗ്രൂപ്പ് ജിയില്‍ അല്‍ബാനിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. റോഡ്രിഗോ, ഇസ്‌കോ, തിയഗോ അല്‍കന്റാറ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പ് ജി പോയിന്‍് നില
എട്ട് മത്സരങ്ങളില്‍ 22 പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത്. പത്തൊമ്പത് പോയിന്റുമായി ഇറ്റലി രണ്ടാമത്. അല്‍ബാനിയക്ക് പതിമൂന്ന് പോയിന്റ്. ഇസ്രാഈലിന് ഒമ്പതും മാസിഡോണിയക്ക് ഏഴും പോയിന്റ്.

ഇസ്‌കോയുടെ നാലാം ഗോള്‍
സ്‌പെയ്‌നിന് വേണ്ടി അവസാന മൂന്ന് മത്സരങ്ങളില്‍ ഇസ്‌കോ നേടുന്ന നാലാം ഗോളായിരുന്നു അല്‍ബാനിയക്കെതിരെ. തിയഗോയുടെ ഹെഡര്‍ ഗോള്‍ കൂടി ആയതോടെ പത്ത് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടി സ്‌പെയിന്‍ മത്സരം വരുതിയിലാക്കി.

ഇറ്റലിയെ മാസിഡോണിയ തളച്ചു
മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി 1-1ന് മാസിഡോണിയയോട് പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് ജിയില്‍ സ്‌പെയ്‌നിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായി ഇറ്റലി. പ്ലേ ഓഫ് യോഗ്യത നേടിയെടുക്കാന്‍ ഇറ്റലിക്ക് സാധിച്ചു.

സ്ലോവേനിയ കടന്ന് ഇംഗ്ലണ്ട്..
ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് സ്ലൊവേനിയയെ തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ ഹാരി കാനാണ് ഗോള്‍ നേടിയത്. വിജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത നേടി.

ജര്‍മനിക്ക് ഒമ്പതാം ജയം..
ഗ്രൂപ്പ് സിയില്‍ ജര്‍മനി 3-1ന് വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. തുടരെ ഒമ്പതാം മത്സരവും ജയിച്ച് 27 പോയിന്റ് കരസ്ഥമാക്കി ജര്‍മനി ലോകകപ്പ് യോഗ്യത നേടിയത് ഗംഭീരമായി.

ഗോള്‍ നില..
ഗ്രൂപ്പ് സി
അസര്‍ബൈജാന്‍ 1-2 ചെക് റിപബ്ലിക്
വടക്കന്‍ അയര്‍ലന്‍ഡ് 1-3 ജര്‍മനി
സാന്‍ മാരിനോ 0-8 നോര്‍വെ
ഗ്രൂപ്പ് ഇ
അര്‍മേനിയ 1-6 പോളണ്ട്
മോണ്ടെനെഗ്രോ 0-1 ഡെന്‍മാര്‍ക്ക്
റുമാനിയ 3-1 കസാഖിസ്ഥാന്‍
ഗ്രൂപ്പ് എഫ്
ഇംഗ്ലണ്ട് 1-0 സ്ലോവേനിയ
മാള്‍ട് 1-1 ലിത്വാനിയ
സ്‌കോട്‌ലന്‍ഡ് 1-0 സ്ലോവാക്യ
ഗ്രൂപ്പ് ഡി
ജോര്‍ജിയ 0-1 വെയില്‍സ്
ആസ്ത്രിയ 3-2 സെര്‍ബിയ
റി.അയര്‍ലന്‍ഡ് 2-0 മൊള്‍ഡോവ
ഗ്രൂപ്പ് ജി
ഇറ്റലി 1-1 മാസിഡോണിയ
ലിചെന്‍സ്റ്റന്‍ 0-1 ഇസ്രാഈല്‍
സ്‌പെയിന്‍ 3-0 അല്‍ബാനിയ
ഗ്രൂപ്പ് ഐ
ക്രൊയേഷ്യ 1-1 ഫിന്‍ലന്‍ഡ്
കൊസോവോ 0-2 ഉക്രൈന്‍
തുര്‍ക്കി 0-3 ഐസ് ലന്‍ഡ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications