Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിന്‍ ലോകകപ്പ് യോഗ്യതക്കരികില്‍, ഇറ്റലിക്ക് മങ്ങിയ ജയം, ക്രൊയേഷ്യ തോറ്റു

മാഡ്രിഡ്: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയിനിന് തകര്‍പ്പന്‍ ജയം. ഇറ്റലി ഏകപക്ഷീയമായ ഒരു ഗോളിന് ഇസ്രാഈലിനെയും ഐസ് ലാന്‍ഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉക്രൈനെയും ഫിന്‍ലാന്‍ഡ് ഏക ഗോളിന് കൊസോവോയെയും പരാജയപ്പെടുത്തി. തുര്‍ക്കിക്ക് മുന്നില്‍ ക്രൊയേഷ്യയും വീണു. സെര്‍ബിയ, വെയില്‍സ് ടീമുകളും ജയം കണ്ടു.

എട്ട് ഗോള്‍ ജയം...

ഗ്രൂപ്പ് ജിയില്‍ സ്‌പെയിന്‍ എട്ടു ഗോളുകള്‍ക്കാണ് ലിചെന്‍സ്റ്റനെ തരിപ്പണമാക്കിയത്. അല്‍വാരോ മൊറാട്ട, ലാഗോ അസ്പാസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. റാമോസ്, ഇസ്‌കോ, സില്‍വ, എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒരു ഗോല്‍ സെല്‍ഫായിരുന്നു. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഗോപെലാണ് സെല്‍ഫ് ഗോളടിച്ചത്.

എട്ട് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ap6-14-2014-000005b-06-1504679169.jpg -Properties

ഇറ്റലിക്ക് മങ്ങിയ ജയം...

ഇസ്രാഈലിനെതിരെ ഇറ്റലിയുടെ ജയം രണ്ടാം പകുതിയിലെ ഏക ഗോളിന്. അമ്പത്തിമൂന്നാം മിനുട്ടില്‍ സിറോ ഇമ്മോബിലാണ് വിജയഗോള്‍ നേടിയത്. എട്ട് മത്സരങ്ങളില്‍ 19 പോയിന്റുമായി ഇറ്റലി ഗ്രൂപ്പ് ജിയില്‍ രണ്ടാം സ്ഥാനത്ത്.

ഗോള്‍ നില...

മൊള്‍ഡോവ 0-2 വെയില്‍സ്

റി.അയര്‍ലന്‍ഡ് 0-1 സെര്‍ബിയ

ലിചെന്‍സ്റ്റന്‍ 0-8 സ്‌പെയിന്‍

ആസ്ത്രിയ 1-1 ജോര്‍ജിയ

ഇറ്റലി 1-0 ഇസ്രാഈല്‍

മാസിഡോണിയ 1-1 അല്‍ബാനിയ

ഐസ് ലാന്‍ഡ് 2-0 ഉക്രൈന്‍

കൊസോവോ 0-1 ഫിന്‍ലന്‍ഡ്

തുര്‍ക്കി 1-0 ക്രൊയേഷ്യ

Story first published: Wednesday, September 6, 2017, 12:00 [IST]
Other articles published on Sep 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+