Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തറില്‍ ലോകകപ്പ് നേടാന്‍ കരുത്ത് ആ രണ്ട് ടീമുകള്‍ക്ക്! സ്‌പെയിന്‍ കോച്ച് ലൂയിസ് പറയുന്നു

ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. സ്‌പെയ്‌നിന്റെ തന്ത്രങ്ങള്‍ മെനയുന്നത് ലൂയിസ് എന്റിക്വെയാണ്. യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനോടും ചെക് റിപബ്ലിക്കിനോടും സമനിലയില്‍ കുരുങ്ങിയ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേടിയ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ്. 2010 ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍ കിരീടം വീണ്ടെടുക്കാന്‍ പുതുതലമുറയിലെ പ്രതിഭകളെ കാര്യമായി രംഗത്തിറക്കും. ഗവിയും പെഡ്രിയും കന്നി ലോകകപ്പ് കളിക്കാനുള്ള ആവേശത്തിലാണ്.

1

ബാഴ്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ജയിച്ച ലൂയിസ് എന്റിക്വെ സ്‌പെയ്‌നിനൊപ്പം ചരിത്ര വിജയമാണ് സ്വപ്‌നം കാണുന്നത്. എന്നാല്‍, ഖത്തറില്‍ ആര്‍ക്കാണ് കൂടുതല്‍ സാധ്യത എന്ന ചോദ്യത്തിന് സ്പാനിഷ് കോച്ച് നല്‍കുന്ന മറുപടി ഇങ്ങനെ: മറ്റുള്ള ടീമുകളേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ടീം ഏതെന്ന് ചോദിച്ചാല്‍, എന്റെ മനസില്‍ അര്‍ജന്റീനയാണ്. പിന്നെ ബ്രസീലും, ഞാനവരെ കുറിച്ച് പറഞ്ഞില്ലെങ്കില്‍, ജേര്‍ണലിസ്റ്റുകള്‍ ചാടി വീഴും. ഈ രണ്ട് ടീമുകളും മറ്റുള്ള ടീമുകളേക്കാള്‍ എത്രയോ മുന്നിലാണ് - ലൂയിസ് പറഞ്ഞു.

2002ന് ശേഷം ഒരു ലാറ്റിനമേരിക്കന്‍ ടീം ഫിഫ ലോകകപ്പ് ജയിക്കാനുള്ള സാധ്യത ഏറെയാണ്. കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പില്‍ ബ്രസീലായിരുന്നു ജേതാക്കളായത്. അതിന് ശേഷം യൂറോപ്യന്‍ ടീമുകളാണ് ആധിപത്യം പുലര്‍ത്തിയത്. മെസിയുടെ അര്‍ജന്റീന ഫൈനലില്‍ ജര്‍മനിയോട് പരാജയപ്പെട്ടിരുന്നു. ഖത്തര്‍ ലോകകപ്പ് മെസിക്ക് അവസാന അവസരമാണ്. സമ്പുഷ്ടമായ ഫുട്‌ബോള്‍ കരിയറിന് പൂര്‍ണത നേടാന്‍ മെസിക്ക് ലോകകപ്പ് അനിവാര്യമാണ്. കോപ അമേരിക്കയും ഫൈനലിസിമയും നേടിയ മെസി അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിയില്ലെന്ന ചീത്തപ്പേര് മായ്ച്ച് കളഞ്ഞിട്ടുണ്ട്.

2

നാഷന്‍സ് ലീഗിലെ പ്രകടനം മോശമാണെന്നും കോച്ചിന്റെ ടീം സെലക്ഷനില്‍ കുറ്റം കാണുന്നവരും ഏറെയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേരിയ വിജയം നേടിയപ്പോഴും ടീം പെര്‍ഫെക്ട് അല്ലായിരുന്നു എന്ന വിമര്‍ശമാണ് കോച്ച് നേരിടുന്നത്. ഗ്രൂപ്പ് എയിലെ മറ്റ് മത്സരഫലത്തെ കുറിച്ചൊന്നും ആര്‍ക്കും വേവലാതിയില്ലെന്ന് തുറന്നടിച്ച സ്‌പെയിന്‍ കോച്ച് വിമര്‍ശകരെ ഓര്‍മപ്പെടുത്തിയത് ആധുനിക ഫുട്‌ബോളില്‍ എല്ലാ മത്സരവും ജയിക്കാന്‍ കഴിയില്ലെന്നാണ്. നിങ്ങള്‍ ഫ്രാന്‍സിനെ നോക്കൂ. ലോകചാമ്പ്യന്‍മാരാണ്, അവര്‍ പ്രയാസപ്പെടുന്നത് കാണുന്നില്ലേ. സ്‌പെയ്‌നും അതുപോലെയാണ്. ഞങ്ങളുടേത് മികച്ച ടീമാണ്, ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്തുണ്ട് - ലൂയിസ് പറഞ്ഞു.

4

നാഷന്‍സ് ലീഗില്‍ ഫ്രാന്‍സ് തപ്പിത്തടയുകയാണ്. ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ട ഫ്രാന്‍സ് ക്രൊയേഷ്യയോടും ഓസ്ട്രിയയോടും സമനിലയായി. മൂന്ന് കളികളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടേണ്ട സ്ഥാനത്ത് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംസിന്റെ അവസാന ഊഴമാണിത്. ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ഫ്രാന്‍സ് പുതിയ കോച്ചിനെ കൊണ്ടുവരും. ഇതിഹാസ താരം സിനദിന്‍ സിദാനായിരിക്കും ഫ്രാന്‍സിന്റെ ദേശീയ ടീമിനെ ഏറ്റെടുക്കുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. റയല്‍ മാഡ്രിഡിന് തുടരെ മൂന്ന് ചാമ്പ്യന്‍സ് ലീഗുകള്‍ നേടിക്കൊടുത്ത ശേഷം സിദാന്‍ മറ്റൊരു ക്ലബ്ബിന്റെയും പരിശീലക സ്ഥാനം ഏറ്റെടുത്തിട്ടില്ല. ഇതിനിടെ പി എസ് ജിയുടെ ഓഫര്‍ സിദാന്‍ സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

4

അര്‍ജന്റീനയുടെ തലവര മാറ്റിയ പരിശീലകനാണ് ലയണല്‍ സ്‌കലോണി. തോല്‍വിയറിയാതെ 33 മത്സരങ്ങളാണ് സ്‌കലോണിയുടെ ടീം പൂര്‍ത്തിയാക്കിയത്. ഇതൊക്കെയാണെങ്കിലും സ്‌കലോണിയുടെ വലിയ ആഗ്രഹം ഭാവിയില്‍ സ്പാനിഷ് ക്ലബ്ബിന്റെ പരിശീലകനാവുക എന്നതാണ്. മുമ്പ് താന്‍ കളിച്ചിട്ടുള്ള ഡിപ്പോര്‍ട്ടീവോ ലാ കൊരുണയുടെ പരിശീലകസ്ഥാനമാണ് സ്‌കലോണി ആഗ്രഹിക്കുന്നത്. ഡിപ്പോര്‍ട്ടീവോ ഇപ്പോള്‍ രണ്ടാം ഡിവിഷനിലാണ്.

Story first published: Sunday, June 12, 2022, 12:57 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+