കോച്ച് ജുലെന്‍ ലോപെറ്റഗുയിയുമായി സ്‌പെയിന്‍ കരാര്‍ പുതുക്കി
മാഡ്രിഡ്: റഷ്യന്‍ ഫിഫ ലോകകപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കേ പരിശീലകന്‍ ജുലെന്‍ ലോപെറ്റഗുയിയുമായി മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിന്‍ കരാര്‍ പുതുക്കി. രണ്ടു വര്‍ഷത്തേക്കാണ് ലോപെറ്റഗുയിയുമായി സ്‌പെയിന്‍ കരാര്‍ നീട്ടിയത്. പുതിയ കരാര്‍ പ്രകാരം 51 കാരനായ ലോപെറ്റഗുയി 2020 വരെ സ്പാനിഷ് ടീമിന്റെ പരിശീലകനായി തുടരും.

വ്യഖ്യാത പരിശീലകന്‍ വിസെന്റ് ഡെല്‍ ബോസ്‌ക്കിനു പകരമാണ് ലോപെറ്റഗുയിയെ സ്പാനിഷ് ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചത്. 2016 യൂറോകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതോടെയാണ് ഡെല്‍ ബോസ്‌കിനെ മാറ്റി ലോപെറ്റഗുയിയെ പരിശീലകനായി സ്‌പെയന്‍ നിയമിച്ചത്. പുതിയ പരിശീലകന്റെ കീഴില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് സ്‌പെയിനിന്റെ കുതിപ്പ്. 18 മല്‍സരങ്ങളില്‍ 13 എണ്ണത്തില്‍ സ്‌പെയിന്‍ വിജയം നേടിയപ്പോള്‍ അഞ്ച് മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍, മൊറോക്കോ, ഇറാന്‍ എന്നിവരാണ് സ്‌പെയിനിന്റെ എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications